താൾ:സഞ്‌ജയന്റെ കവിതകൾ.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

=== ആ രാത്രി (അന്നനട) === കരാളരാവിങ്ങു കലിക്കൊപ്പമെത്തി- ദ്ധരാതലത്തിനെ കറുപ്പിക്കുമല്ലോ- ഇതോർക്കയാലത്രേ ഭയാർത്തരായ് ഞങ്ങ- ളിവിടെ മേളിച്ചതിരുട്ടാകും മുമ്പെ; ഉലകിടത്തിനെയിരുൾക്കുഴിയിൽനി- ന്നുയർത്തുവാൻ നിന്നോടപേക്ഷിപ്പാനല്ലോ. ജഗജ്ജനനി, ഹാ, പ്രതപ്തചിത്തരാ- യുറക്കുതേടാതെയിരിപ്പതീ ഞങ്ങൾ.

പടിഞ്ഞാറേ വാനിൽപ്പടുത്ത തങ്കത്തിൻ തകിടുകളെല്ലാം കതിരവൻ പോകെ, ചിരേണ കാരീയപ്പലകകളായി വരേണ്യനാമർക്കൻ മറഞ്ഞു വാർദ്ധിയിൽ ധവളഫേനത്താൽ ചിരിച്ചു വാരിധി,- യിളം കുളിർത്തെന്നലിളകി മെല്ലവേ. ഭയം ഭ്രമിപ്പിച്ച നയനങ്ങളുടൻ വിയത്തിലേക്കോടീ-മനുഷ്യചാപല്യം! അവിടെ-യെങ്ങിനെ കഥിക്കുമക്കഥ? നമോസ്തു ദേവി തെ, മഹാഭയാപഹേ! ഒരു സൂരൻ പോയി മറയുമ്പോഴേക്കു- മൊരായിരമല്ലോ വരുന്നു സൂരന്മാർ; നിരന്തമാകുമീ മഹാഗൃഹത്തിലെ- ച്ചിരന്തനമണിസുവർണ്ണദീപങ്ങൾ; വിയൽക്കടാഹത്തിൽ തനിച്ചല്ല നമ്മൾ തിരിയുവതെന്നു പറയും ഗോളങ്ങൾ; മരണകാകോളം സുധയായ് മാറ്റുന്ന ജനനിതൻ ദയാദ്രവത്തിൻ തുള്ളികൾ; പ്രകൃതിയെപ്പരം പരമാത്മാവിനോ- ടിണക്കും ചങ്ങലയ്ക്കെഴും പൊൻകണ്ണികൾ; തടയാതെങ്ങുമെ കുതിച്ചീടും കാല- നദിയിലെ മനോഹരനീർപ്പോളകൾ; നഭോജലധിതന്നടിത്തട്ടിൽ മിന്നും പ്രഭ കലരുന്ന മനോജ്ഞരത്നങ്ങൾ.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)