പുഷ്പാർച്ചനയായ് സുഗന്ധിയായ്ത്തീരുകി- ല്ലിസ്ഥലമാരുതനേതുനാളും; ഭക്തസ്തുതികളാൽ മാറ്റൊലിക്കൊള്ളുകി- ല്ലിന്നഭോമണ്ഡലമ്മിന്നിമെലിൽ.... ഇന്നിലത്തിന്നില്ല മാറ്റ,മിതംബ! നിൻ സാന്നിദ്ധ്യപൂർണ്ണമെൻ കണ്ണിലെന്നും.
ഈ •സ്വസ്തികത്തിലെശ്ശക്തിതൻ ദീപ്തിയാൽ ഭാസുരമിക്കൊടുംകാടുപോലും ഹാ ജഗദംബികേ, പാഴ്ത്തൃണാഗ്രത്തിലു- മാ ജീവതേജസ്സു ലീനമല്ലി?
മണിവീണ വാണി, നിൻ തൂമണിവീണപോലല്ലോ ഞാൻ കാണുവതീ മഹാബ്രഹ്മാണ്ഡത്തെ.
അന്യോന്യബന്ധമില്ലാത്തപോലങ്ങിങ്ങായ് മിന്നുമിപ്പൊൽത്താരകങ്ങളെല്ലാം ഓരോന്നുമോരോരോ സൂരനെന്നല്ലിയോ നേരറിഞ്ഞുള്ളോർ പറഞ്ഞു കേൾപ്പൂ. ഓരോന്നുമോരോരു സൂരൻ, ഗ്രഹങ്ങളാ- ലോരോന്നും സംവൃതം; ദീപ്തദീപ്തം; നാലു യുഗങ്ങളുമായവതൻ ജീവ- കാലത്തിൽക്കാൽക്ഷണം പോലുമില്ല; തങ്ങളിലുള്ളോരു ദൂരത്തെ ചിന്തിച്ചാ- ലംഗുലലേശാംശം കാതലക്ഷം.
ഊഹിപ്പാൻപോലുമാളല്ല ഞാ,നാദ്യന്ത- ഹീനഗഗനപരിമാണങ്ങൾ!.... എങ്കിലുമാ നീലനീരാളത്തിങ്കലെ- ത്തങ്കപ്പൂമ്പുള്ളികളാഗോളങ്ങൾ കർണ്ണാതീതക്വാണം തൂകും നിൻ വല്ലകീ- സ്വർണ്ണ•നിബന്ധനം തന്നിലെങ്ങും, തിങ്ങിനില്ക്കുന്ന പൊന്നാണികൾമാത്രമാ- യെങ്ങൾക്കു തോന്നുന്നു തമ്പുരാട്ടി!
•സ്വസ്തികം = ദേവാലയം
•നിബന്ധനം = വീണയുടെ കമ്പികൾ മുറുക്കിക്കെട്ടുന്ന പ്രദേശം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |