താൾ:സഞ്‌ജയന്റെ കവിതകൾ.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

അനുബന്ധ൦ രണ്ട്

     യുടെ സമർപ്പണം
        അവാച്യയാതനയിൽത്തന്നെ -അതത്രയും ഏറ്റവും പ്രസന്നനായും 

ശാന്തനായും സഹിച്ചുകൊണ്ട് -തൻറെ പത്തു കൊല്ലത്തെ ഐഹിക ജീവിതം കഴിച്ചു കൂട്ടുകയും, ഈ സമാഹാരത്തിലുൾപ്പെടുത്തിട്ടുള്ള പദ്യാത്മകമായ ഒരു വിലാപം സ്വപിതാവിൻറെ ഹൃദയത്തിൽനിന്നു പിഴിഞ്ഞടുക്കുകയും ചെയ്ത ,എൻറെ പ്രിയപ്പെട്ട മകൻ ബാബുവിൻറെ സ്മരണയ്ക്ക്.


അനുബന്ധ൦ മൂന്ന്

    ഹാസ്യാജ്ഞലിയ്ക്ക് സി.എച്ച് . കുഞ്ഞപ്പ എഴുതിയ മുഖക്കുറി 
                     പരമാർത്ഥം 
 
       ഈ ഹാസ്യാജ്ഞലിയുടെ പുസ്തകരൂപത്തിലുള്ള പ്രകാശനത്തിന്ൻ ആരും ആരോടും ഒരു സമാധാനവും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. പാറപ്പുറത്തു സഞ്ജയന്റെ കൃതികൾ-ഗദ്യവും പദ്യവും ഒരുപോലെ-എഴുത്തറിയാവുന്ന മലയാളികളിൽ അനേകായിരം പേർക്കു ആഹ്ലാദം നല്കീട്ടുണ്ട്.  എഴുത്തറിയാത്തവരിൽത്തന്നെ പലരും ആ കൃതികളെ കേട്ടു കേൾപ്പിച്ചറിഞ്ഞും,തങ്ങളുടെ സ്വന്തം രീതിയിൽ ആദരിച്ചും വന്നിട്ടുണ്ട്.സഞ്ജയന്റെ ലേഖനങ്ങൾ പലരെയും അരിശം പിടിപ്പിച്ചിട്ടുണ്ട്;നർമ്മ ബോധം കുറവായ ചിലരെ വേദനപ്പെടുത്തുകപോലും ഉണ്ടായിട്ടുണ്ട് . എങ്കിലും അവയിൽ പുരുഷപരമായ കാലുഷ്യമോ കല്മഷമോ അശേഷവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അവ ഇത്രമേൽ പരക്കെ ഹൃദ്യങ്ങളും ആസ്വാദ്യങ്ങളുമായിത്തീര്ന്നിട്ടുള്ളതും. ഏതെങ്കിലും അനീതിയുടെയോ,വഴിപിഴപ്പിക്കുന്നതെന്നു തനിക്കുത്തമവിശ്വാസമുള്ള ആദർശാഭാസങ്ങളുടെയോ നേരെ സഞ്ജയൻ നിശിതമായ പരിഹാസ ശരം പോഴിചിട്ടുണ്ടെങ്കിൽ ആ പരിഹാസശരം സ്വന്തം ഹൃദയക്ഷതത്തിൽനിന്നൊഴുകിയ രക്തത്തെ ഘനീഭവിപ്പിച്ചു വാർത്തെടുത്തിട്ടുള്ളതാണ് .അതത്രേ പരമാർത്ഥം.
      ഇവിടെ പറഞ്ഞ പരമാർത്ഥത്തെ സുവിശദമാക്കുവാൻ സഞ്ജയന്റെ പദ്യ കൃതികളുടെ ഈ സമാഹാരംപോലെ അത്രമേൽ പ്രയോജകിഭാവിക്കുമെന്നു തോന്നുന്നില്ല.ഏറ്റവും ഹൃദയസ്പർശിയും ഉൽകൃഷ്ടവുമായ നർമോക്തികൾ തീവ്രയാതനകളുടെ അഗാധതയിൽനിന്നു  

ജെന്മമെടുക്കുന്നവയാണ്. 'ഹാസ്യാഞ്ജലി' അത് പ്രസ്പഷ്ടമാക്കുന്നു.വിഷാദാത്മകത്വത്തിൻറെ നേരെ സന്ജയനെപ്പോലെ അത്ര കഠിനമായി അടർവെട്ടീട്ടു