ഉള്ളടക്കത്തിലേക്ക് പോവുക

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാനാധാന്യങ്ങൾ വിളയും പാടങ്ങൾ മരുഭൂമികൾ, നാനാലോങ്ങളെന്നെന്നുമേകുന്ന ഖനിസഞ്ചയം, ഗിരികുടങ്ങൾ, നദികൾ, നരി കൂടുന്ന കാടുകൾ, ലക്ഷക്കണക്കായ് ഗ്രാമങ്ങൾ, നഗരങ്ങളൊരായിരം, ശീതോഷ്ണമിതശീതോഷ്ണമേഖലാപ്രവാസികൾ, പറക്കും പക്ഷിജാലങ്ങൾ, പായും മൃഗകുലങ്ങളും, നാനാമതക്കാർ, ജാതിക്കാർ, നാനാവർണ്ണങ്ങളുള്ളവർ താടിക്കാർ, താടിയില്ലാത്തോർ, മീശക്കാർ, മുറിമീശരും, സംഖ്യയില്ലാത്ത, വർണ്ണിക്കാനാവാത്ത പലതിന്നിയും നിറഞ്ഞുനില്ക്കുമാ രൂപം കണ്ടാലും ശിഷ്യസത്തമ!

സഞ്ജയ ഉവാചഃ

ഏവം പറഞ്ഞുവെച്ചന്നാ റിസ്സാ പത്രപ1 പ്രദർശിപ്പിച്ചു സാമ്രാജ്യവിശ്വരൂപം മഹാത്ഭുതം. ആദിത്യനസ്തമിക്കാത്ത-മറിച്ചൊന്നതു നോക്കുകിൽ സൂര്യനെങ്ങുമുദിക്കാത്ത-തദ്രുപം ഭാവനാതിഗം. പഞ്ചഭൂഖണ്ഡസംവിഷ്ടം, സപ്താ പരിവേഷ്ടിതം, അതിർ നിശ്ചയമില്ലാതെയറ്റമറ്റു കിടപ്പതായ്, 'ബൻ തോക്കു തൊട്ടു കീഴ്പോട്ടു പോലീസ് ലാത്തി വരയ്ക്കുമേ ഹിംസയ്ക്ക് വേണ്ടും സന്നാഹമെല്ലാമെങ്ങും നിറഞ്ഞതായ്. കോടാനുകോടി കണ്ഠങ്ങൾ നാനാശബ്ദമുതിർപ്പതായ്, കോടാനുകോടി ഹസ്തങ്ങൾ നാനാജോലികൾ ചെയ്തതായ്, നോക്കുന്നവന്നു സംഭ്രാന്തിയുളവാം മട്ടിലെങ്ങുമേ ദിവാനിശം പ്രവർത്തിക്കും യന്ത്രങ്ങൾ തിരിയുന്നതായ്. യാവഹം വിശ്വരൂപം സ ശിഷ്യ പുത്രനായക! കണ്ടിട്ടു ഭക്ത്യാ കൈകൂപ്പി സ്തുതിച്ചാനവനിങ്ങിനെ. (അപൂർണ്ണം)

(ഹാസ്യാഞ്ജലി, പുറം 95-19. ഒന്നും രണ്ടും അധ്യായം, വിശ്വരൂപം പുസ്തകം 2. ലക്കം 1, 1941 നവംമ്പർ, പുറം 2 അധ്യായം മൂന്ന് വിശ്വരൂപം, പുസ്തകം 2 ലക്കം 2, 1941 ഡിസംബർ, പുറം 60)