താൾ:സഞ്‌ജയന്റെ കവിതകൾ.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരുമെന്നവരൂഹിച്ച- തബദ്ധം, കലഹപ്രിയ!

മന്ദാഗ്നിയുമതിൽപ്പിന്നെ- ക്കഠിനം മലബന്ധവും വീക്കവും കുരുവും രക്ത- വാർച്ചയും നോവുമിങ്ങനെ

പലതുണ്ടവർ ചൊല്ലുന്ന ലക്ഷണങ്ങളതൊക്കെയും ശരി,യെങ്കിലുമക്കൂട്ടർ വിട്ടുപോയതുമുണ്ടെടോ!

അവയെന്തെന്നു ഞാൻ നിന്നോ- ടരുളാം വെളിവായിനി കൊന്നലുമിതു പബ്ളിക്കയ് പറയൊല്ലേ കെണിഞ്ഞു പോം!

കലികാലത്തിലർശസ്സു ബാധിപ്പോൻ പെൺനിമിത്തമായ് പലേ ഹലാക്കിലും ചെന്നു- ചാടും, ചതി പിണഞ്ഞിടും.

വളരെ പ്രബലന്മാരാം ശത്രുക്കളവനേറിടും അവരോടേല്ക്കുകിൽത്തോല്ക്കു- മവൻ, സംശയമില്ലെടോ!

ക്രമേണ രോഗം വർദ്ധിച്ചു ചാക്കുതന്നെ ഭവിച്ചിടും അതിലും കണ്ടിടാമേറ്റം വിശേഷവിധി നാരദ!

മുൻകൂട്ടിക്കാണുവാനാകാ മൃത്യുലക്ഷണമൊന്നുമേ; കിടന്നുറങ്ങും പതിവൊ- ത്തെഴുന്നേല്ക്കില്ല പിമ്പവൻ!

മേലാസകലമുണ്ടാകും കത്തിക്കുത്തേറ്റപോൽ മുറി; കഴുത്തു തന്നെ രണ്ടായി- ക്കണ്ടിക്കപ്പെട്ടു കണ്ടിടാം.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)