താൾ:സഞ്‌ജയന്റെ കവിതകൾ.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിരാന്ത്! പിരാന്ത്!

[1941 ജൂലായ് 20-ആം നുത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ.ചങ്ങമ്പുഴ എഴുതിയ അത്യത്ഭുതകരമായ ‘വികാസം!വികാസം’ എന്ന കാവ്യതല്ലജം വായിച്ചുതീർന്നതോടു കൂടി] അയ്യോ, പിരാന്ത്, പിരാന്ത്!-കെണിഞ്ഞു ഞാൻ1 നിയ്യെന്നെ വന്നു, പിരാന്തെ പിടിക്കുമോ?

നട്ടുച്ചയായ് നേരമുച്ചണ്ഡചണ്ഡാശു ചുട്ട കൈ നീട്ടിയെന്നുച്ചി തലോടവേ, നിഷ്ഫലമാമെൻ കവിപദാപ്തിക്കൊതി ചപ്പായ്ച്ചമഞ്ഞതോ, കാറ്റിൽപ്പറന്നുപോയ്! വാനിൽ വിനോദശകലങ്ങളെന്ന പോൽ വാർമുകിൽത്തുണ്ടുകൾ പൊട്ടിക്കരകിലും, വിപ്ളവസപ്പ്ളൈക്കു വെമ്പുമെൻ മാനസേ കല്പ്പിച്ചുകൂട്ടിക്കരേറുന്നു കൂരിരുൾ. എങ്ങും പിരാന്തേ പിരാന്ത്! പിരാന്തൊഴി- ഞ്ഞിങ്ങു ഞാനൊന്നുമേ കണ്ടതില്ലോമനേ! •ഇന്നലെ രാത്രി ഞാൻ “ഡിസ്ബോളടിച്ചതി- ന്നിന്നിപ്പിരാന്തെന്നെ വന്നു പിടിക്കയോ! ആയതിൻ മാധുര്യമെല്ലാം മറന്നു ഞാൻ- മായാതെ ബാക്കിയായ് നിൽപ്പൂ ലഹരിതാൻ. കണ്ണുകൊണ്ടിന്നു ഞൻ കേൾക്കുന്നു നിന്മണം നിർണ്ണയം നാവിനാൽക്കാണുന്നു നിൻസ്വരം സ്പർശിച്ചു നിൻ സ്വാദു കാതിനാൽത്തന്നെ-(നീ കയ്യാൽ ചെകിട്ടത്തു മാം കടാക്ഷിക്കൊലാ!) എന്തിന്നു സന്ദേഹ?-മെന്നെ നീ ബാധിച്ചു- വെന്നതിനെന്തിനി വേണ്ടു തെളിവുകൾ? നിന്നെയന്വേഷിച്ചു ചിത്തരോഗാസ്പത്രി-


•“ഇത്രയും കാലം കുടിച്ച മദ്യത്തിന്റെ ഹൃദ്യമധുരിമ പോലും മറന്നിതോ, സ്വപ്നത്തിൽ നിന്നും ഉണർന്നിരിക്കുന്നു ഞാൻ സർഗ്ഗചൈതന്യമേ നിന്നെ പുണരുവൻ! നിന്നെ ഞാൻ കാണ്മൂ വിഹഗസ്വരങ്ങളിൽ, നിന്നെ ഞൻ കേൾക്കുന്നു നക്ഷത്രരാശിയിൽ, സ്പർശിച്ചു നിന്നെ സുഗന്ധത്തിലൂടെ ഞാൻ. നിർഭയമെന്നിട്ടൊളിച്ചു കളിപ്പു നീ.“ -ചങ്ങമ്പുഴഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)