താൾ:സഞ്‌ജയന്റെ കവിതകൾ.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മിസ്സ് ദുനിയാവിന്റെ കൈ (കുറത്തിപ്പാട്ട്)

തമ്പുരാട്ടി,ചെന്താരുള്ളം കൈയു നോക്കിടട്ടെ എമ്പുരാനെക്കൂപ്പി നേരു സർവ്വമോതീടട്ടെ ഏറെ നാളായ് തമ്പുരാട്ടിക്കുള്ളിലുള്ള താപം തീരുമാറായ്, സൗഖ്യമാർന്നു വാഴുമാറായ്ത്തീരും ആയതിന്നു മുമ്പിലെന്നാലൊട്ടപായമെല്ലാം മായമെന്ന്യേ കാണ്മതുണ്ടിക്കൈയിലിക്കുറത്തി.

നാടുനീളെക്കുട്ടിച്ചോറായ് ചെന്നിണമൊഴുകും; വീടുകളെക്കൊള്ളിവെച്ചു ചമ്പലാക്കിത്തീർക്കും ചെങ്കൊടി നിവർന്നു കാറ്റിലാടുമൊട്ടുദിക്കിൽ, ചങ്കു വെട്ടാൻ ഹാലിളകിപ്പായുമൊട്ടുകൂട്ടർ! തോക്കിൽനിന്നു ചാക്കലറിച്ചാടിവീഴുമെങ്ങും, പേക്കിനാവിലെന്നപോലീപ്പാരിടം നടുങ്ങും, കൂക്കിയാർത്തു തീപ്പിശാചു രാത്രിതോറും പായും ബാക്കിനില്ക്കാനാർക്കുമില്ലൊരാശയെന്നുമാകും; അച്ഛനേയുമമ്മയേയും കുട്ടിയേയും തന്റെ- യിച്ഛയൊത്ത ഭാര്യയേയുമിഷ്ടനേയുമെല്ലാം വിസ്മരിച്ചു പ്രാണനും കൊണ്ടോടുമെങ്ങും മർത്ത്യർ, വിസ്മയിച്ചു നോക്കിടേണ്ട തമ്പുരാട്ടി സത്യം.

എനിനോമൽക്കൈ വിയയർപ്പൂ?ചുട്ട നെടുവീർപ്പി- നെന്തു ബന്ധം? കണ്ണിൽ വെള്ളമെന്തിനോ നിറപ്പൂ? ഇപ്പറഞ്ഞ ദുഃഖമെല്ലാമല്പകാലം നില്ക്കു- മപ്പുറമനല്പമായ സൗഖ്യമല്ലോ കാണ്മൂ. ഒട്ടു സൗഖ്യ, മൊട്ടു ദുഃഖ,മിത്തരത്തിലല്ലാ- തെട്ടുദിക്കും പാർത്തുകണ്ടാലെങ്ങൊരേടത്തുണ്ടാം? കർക്കിടകപ്പേക്കരിങ്കാർക്കണ്ണുനീരിലല്ലേ പാർക്കിലോണപ്പൂപ്പുഞ്ചിരി തഞ്ചി നിന്നീടുന്നു? കൂരിരുട്ടിൽക്കണ്ണുകാണാതായതിനാലല്ലേ സൂരദേവൻ തന്മഹിമ നമ്മളിങ്ങറിവൂ? അപ്പടി ഞാൻ ചൊല്ലിടുന്നേൻ തമ്പുരാട്ടി സർവ്വ- മപ്പുറത്തെക്കാഴ്ച കണ്ടേ തീർച്ച ചെയ്യാനാകൂ! (ഹാസ്യഞ്ജലി, പുറം 100, വിശ്വരൂപം, പുസ്തകം 1, ലക്കം 3, 1941 മാർച്ച്)



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)