താൾ:സഞ്‌ജയന്റെ കവിതകൾ.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാറപ്പുറത്തമ്മാൻ ചെന്നു വീണാൽ ധാന്വന്തരത്തിന്റെ ധാരകൊണ്ടും തടി നേരെയാകൂല്ലേ പൊന്നമ്മാമാ!“

എന്നാലതൊന്നുമേ കേട്ടീലമ്മാൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ അമ്മാവനൊന്നു പരുങ്ങുന്നുണ്ടേ നീക്കിത്തെറുക്കൽ തെറുക്കുന്നുണ്ടേ അവിടുന്നും മേല്പോട്ടു ചാട്യമ്മാമൻ മാനത്തുയരുന്നുണ്ടുണ്ണ്യമ്മാമൻ വാവിട്ടലറുന്നുണ്ടുണ്ണ്യമ്മമൻ കീഴ്പോട്ടു വീഴുന്നുണ്ടുണ്ണ്യമ്മാമൻ പാറപ്പുറത്തേക്കു വീഴുന്നുണ്ടേ മാലോകരൊക്കെയും നോക്കുന്നുണ്ടേ പാറപ്പുറത്തുപതിച്ചമ്മാമൻ കാലൊടിഞ്ഞമ്മാന്റെ കൈയൊടിഞ്ഞു മുനപോയ വാളു നുറുങ്ങി വീണു ദൂരെത്തെറിച്ചു മുറപ്പരിച. നെഞ്ഞത്തടിച്ചു കരഞ്ഞു ചാത്തു പുത്തൂരം വീട്ടിലെക്കുഞ്ഞിച്ചാത്തു;

”അയ്യയ്യോ! പോഴത്തം പറ്റിയല്ലോ അമ്മാനോടാദിക്കു ചൊന്നില്ലേ ഞൻ? ഇനിയെന്തു ചെയ്യും ഞൻ പൊന്നമ്മാമാ ഇനിയെങ്ങു പോകും ഞാൻ പൊന്നമ്മാമാ നിങ്ങളിപ്പറ്റിക്കൽ പറ്റിച്ചല്ലോ കാൽ കൈകൾ നാലുമൊടിഞ്ഞുവല്ലോ ധാന്വന്തരത്തിന്റെ ധാരകൊണ്ടും അമ്മാമൻ മേലിൽ നടക്കില്ലല്ലോ.“

അതുതാനേ കേൾക്കുന്നുണ്ടുണ്ണ്യമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ എന്നാൽ പകരം പറഞ്ഞീലമ്മാൻ ഉരിയാടാൻ നാവമ്മാനില്ലാതായി! (എക്കണത്തമ്മാമന്റെ പടപ്പുറപ്പാട് എന്നാണു് വിശ്വരൂപത്തിലെ ശീർഷകം. ഹാസ്യാഞ്ജലിയിൽ ചേർത്തപ്പോൾ സി.എച്ച്. കുഞ്ഞപ്പ അതിന്റെ തല മുറിച്ചു കളഞ്ഞു.) (ഹാസ്യഞ്ജലി, പുറം 91, വിശ്വരൂപം, പുസ്തകം 4, ലക്കം 5, 1940 ഡിസംബർ, പുറം 170)ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)