താൾ:സഞ്‌ജയന്റെ കവിതകൾ.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീട്ടാത്ത നീട്ടു ഞാൻ തട്ടിമാറ്റും വെട്ടാത്ത വെട്ടു തടുത്തൊഴിയും ജീവിച്ചിരിക്കുന്ന ശിഷ്യനേക്കാൾ ചത്ത കുരിക്കളാണേൽക്കാൻ നല്ലൂ കാണികൾ നോക്കി വിറക്കും ചാത്ത്വേ പേരൊന്നു നേടും ഞാൻ പൊന്നുചാത്ത്വേ“

പകരം പറയുന്നു ചാത്തുവല്ലോ; ”ആരോടെന്റമ്മാനെതിരിടുന്നു?“ അപ്പോൾ പറയുന്നുണ്ടുണ്ണ്യമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ; ‘ഒയ്യാരം വീട്ടിലെച്ചന്തുമേനോൻ മേനോന്റെ പേരു നീ കേട്ടിട്ടില്ലേ? നാടെങ്ങും കേൾവി പരന്ന മേനോൻ അങ്ങോരെഴുതീട്ടുണ്ടിന്ദുലേഖ ദിക്കെങ്ങും കേൾവിയുള്ളിന്ദുലേഖ അതു ചൊല്ലി മേക്കട്ടു കേറും ഞനും അതുകൊണ്ടപായം വരുവാനില്ല അങ്ങോർ മരിച്ചിട്ടു കൊല്ലമിപ്പോൾ മുപ്പതിലേറെക്കഴിഞ്ഞുപോയി ആ വഴി പോരൊന്നു നേടാം ചാത്ത്വേ അതു ഞാനും തീർച്ചപ്പെടുത്തി ചാത്ത്വേ.”

അവിടുന്നെഴുന്നേല്ക്കുന്നുണ്ടമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ പടിഞ്ഞാറ്റ തന്നിലും പോകുന്നുണ്ടേ പെട്ടകം പെട്ടി തുറക്കുന്നുണ്ടേ കച്ചയെടുത്തു വരിയുന്നുണ്ടേ പട്ടൊന്നു നെറ്റിക്കു കെട്ടുന്നുണ്ടേ മണ്ണു പിടിച്ചു മുന പൊടിഞ്ഞ വാളൊന്നെടുക്കുന്നുണ്ടുണ്ണ്യമ്മമൻ അവിടുന്നും പോകുന്നുണ്ടുണ്ണ്യമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ ചാത്തൂനെത്തന്നെയും വിളിക്കുന്നുണ്ടേ; “ഒന്നുണ്ടു കേൾക്കേണം പൊന്നുചാത്ത്വേ പരിചയൊന്നിങ്ങു ഞൻ കാണുന്നില്ല പഴയ മുറമൊന്നു കൊണ്ടുവായോ വെട്ടുവാനാളില്ല പോരിൽ ചാത്ത്വേ പരിചക്കു പഴയ മുറവും പോരും”

അവിടുന്നും പോകുന്നുണ്ടുണ്ണ്യമ്മമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)