കളരിയിലഭ്യാസം ചെയ്തോർക്കെല്ലാം
പതിനെട്ടടവുണ്ടേ പൊന്നമ്മാമാ
നാലു വടിവും ചുവടുമുണ്ടേ
തഞ്ചം പതിന്നാറു വേറെയുണ്ടേ
ഇതിലൊന്നുമമ്മാമൻ കണ്ടോനല്ലോ
ഇതിലൊന്നുമമ്മാമൻ കേട്ടോനല്ലോ.
എങ്ങിനെ പോവെന്റെ പൊന്നമ്മാമൻ?“
എന്നു പറഞ്ഞു കരഞ്ഞു ചാത്തു
നെഞ്ഞത്തടിച്ചു കരഞ്ഞു ചാത്തു
പുത്തൂരം വീട്ടിലെക്കുഞ്ഞിച്ചാത്തു.
പകരം പറയുന്നുണ്ടുണ്ണ്യമ്മാമൻ
മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ
”കരയല്ലേ വിളിക്കല്ലേ പൊന്നുചാത്ത്വേ
പുത്തൂരം വീട്ടിലെക്കുഞ്ഞിച്ചാത്ത്വേ
കളരിയിൽക്കാലു ഞാനൂന്ന്യോനല്ലാ
അടവും തടവുമറിഞ്ഞോനല്ലാ
വടിയും ചുവടും പഠിച്ചോനല്ലാ
തഞ്ചം പതിന്നാലും നോക്ക്യോനല്ലാ
എന്നാലുമൊന്നുണ്ടേ കുഞ്ഞിച്ചാത്ത്വേ
ചെവിതന്നു കേൾക്കേണം കുഞ്ഞിച്ചാത്ത്വേ
കണ്ടതും കേട്ടതുമെല്ലാം കൂടി
തെല്ലൊരറിവെനിക്കുണ്ടേ ചാത്ത്വേ
അതുകൊണ്ടു ഞാനും പുറപ്പെടുന്നു
കേളി ഞാൻ നേടാനുറച്ചു ചാത്ത്വേ
അതുമല്ലാ വേറൊന്നു കൂടിയുണ്ടേ
പുത്തൂരം വീട്ടിലെക്കുഞ്ഞിച്ചാത്ത്വേ
പതിനെട്ടടവും കഴിഞ്ഞാലുണ്ടേ
പത്തൊമ്പതമത്തെ മുന്ത്യടവു്
അതു ഞാനും നല്ലോണം നോക്കീട്ടുണ്ടേ
അവസാനക്കൈയതു പോരും ചാത്ത്വേ
പത്തൊമ്പതാമത്തടവിലാർക്കും
തല പോയതായിട്ടു കേട്ടിട്ടില്ലാ
അതിലും വിശേഷിച്ചൊന്നുണ്ടു ചാത്ത്വേ
ചെവി തന്നു കേൾക്കേണം പൊന്നുചാത്ത്വേ
ഇക്കണ്ട ലോകരോടാരോടും ഞാൻ
വക്കാണത്തിന്നു മുതിരുകില്ല
മൺ മറഞ്ഞുള്ള കുരിക്കന്മാരെ
വാളുമായ് ചെന്നു ഞാൻ പോർവിളിക്കും
വായ്ത്താരി ചൊല്ലി ഞാൻ പാഞ്ഞു കേറും
ഇല്ലാത്തലയ്ക്കു ഞാനോങ്ങിവെട്ടും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |