-ത്തമ്മാമന്റെ പടപ്പുറപ്പാട്
-ത്തമ്മാമനുണ്ണ്യമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ അമ്മാമൻ കാലത്തെഴുന്നേല്ക്കുന്നു ദിനകൃത്യമെല്ലാം കഴിച്ചമ്മാമൻ കാപ്പി കുടിക്കാനിരിക്കുന്നുണ്ടേ കാപ്പി കുടിയും കഴിഞ്ഞമ്മാമൻ മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ ചാത്തൂനെത്തന്നെ വിളിക്കുന്നുണ്ടേ പുത്തൂരം വീട്ടിലെ ചാത്തുവല്ലോ. അമ്മാന്റെ ശിഷ്യനും സിൽ ബന്തിയും തുണയുമിടംകൈയും സേവകനും ഗുണദോഷമോതുന്ന ചങ്ങാതിയും സകലവുമീയൊരു ചാത്തുവാണേ.
ചാത്തുവോടല്ലൊ പറയുന്നമ്മാൻ
മൂക്കത്തരിശമുള്ളുണ്ണ്യമ്മാമൻ.
“ഒന്നുണ്ടു കേൾക്കണം പൊന്നുചാത്ത്വേ
ഞാനും പടയ്ക്കു പുറപ്പെടുന്നു
പടയിൽപ്പലരുണ്ടു കേളി നേടി-
യുലകത്തിൽപ്പേരു പരത്തുവോരായ്
അങ്കത്തിൽപ്പെട്ടോരും ജീവിപ്പോരും
പേരും പെരുമയും നേട്യോരല്ലോ.
ഞാനിത്ര കാലമിരുന്നു ചാത്തു
ഇനിയുമൊരു പേരു നേടീലല്ലോ.”
അന്നേരം ചാത്തു പറയുന്നല്ലോ
പുത്തൂരം വീട്ടിലെ കുഞ്ഞിച്ചാത്തു
“-ത്തമ്മാമാ, ഉണ്ണ്യമ്മാമാ
മൂക്കത്തരിശമുള്ളുണ്ണ്യമ്മാമാ
അമ്മാന്നു പ്രായം കവിഞ്ഞ്വേയല്ലോ
അറുപതിലെന്തു പടയമ്മാമാ
അതുമല്ലെന്റമ്മാൻ പയറ്റ്യോനല്ലാ
കളരിയിൽ പണ്ടു ചവിട്ട്യോനല്ലാ
കെട്ട്യേരി കൈകൊണ്ടു തൊട്ടീലല്ലോ
പന്തീരാൻ വീശൽ പഠിച്ചീലല്ലോ
ഒറ്റയും മുച്ചാണും വാങ്ങീലല്ലോ
വാളും പരിചയും കണ്ടീലല്ലോ
അഭ്യാസമില്ലാതെ പൊയ്തോരാരും
തന്നില്ലം കണ്ടു മരിച്ചോരല്ലാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |