താൾ:സഞ്‌ജയന്റെ കവിതകൾ.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ബാലപംക്തി

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒരു താരാട്ട്

(റിയലിസ്റ്റിക് കവികളോട് ക്ഷമാപണം )

നീയുറങ്ങെന്റെ മകനെ,-പണി
ചെയ്യുവാനിങ്ങുണ്ടു തോനെ!
"ആപ്പീസ്" വിട്ടിപ്പോഴെത്തു-മച്ഛൻ-
മൂപ്പരുടനങ്ങകത്തു-
കേറിപ്പലയിട്ടിരിക്കും-കറി
ചോറും കൊടാഞ്ഞാൽ കുരയ്ക്കും
വാലിയക്കാരി ചിരുത-ഒരു-
വേലയും ചെയ്യാക്കഴുത!
മണ്ണട്ടപോലെ കരഞ്ഞു-മമ
കർണ്ണം നീ കീറിക്കളഞ്ഞു.
പൈമൂളിപോലെ നിന്നൊച്ച-കേട്ടു
ദാമുവുണരുമെന്നച്ഛാ!
രണ്ടായി പിന്നീടു സൊല്ലാ-മതി-
കുണ്ടാമണ്ടിക്കു ഞാനില്ല! (നീയു....)

ഇസ്കി മുഴുവനും തിന്നു-ബാലൻ-
ബിസ്കറ്റതങ്ങിനെ തീർന്നു;
പൂശകൻ തട്ടിമറിച്ചൂ-പാലു
ലേശമില്ലാതെ കുടിച്ചു;
കല്കണ്ടവുമില്ല കുട്ടീ!-യെന്റെ
നിൽക്കപ്പോറുതിയോ മുട്ടി! (നീയു ...)
അയ്യോ നീ വീണ്ടും കരഞ്ഞാൽ--,-മുല-
പ്പാലുകുടിച്ചുറങ്ങാഞ്ഞാൽ
ഒന്നു ഞാൻ ചൊല്ലാം, പഴുതെ-നിന്നെ
വിട്ടു ഞാൻ പോകും കഴുതേ! (നീയു....)

(വിശ്വരൂപം, പുസ്തകം 1, ലക്കം 5, 1940 ഡിസംബർ, പുറം 166)