താൾ:സഞ്‌ജയന്റെ കവിതകൾ.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> നിവേദനം ചെയ്തു മടങ്ങുവാനായ്- പ്പോകും. വെറും ദർശകനായിരുന്നു!

ശങ്കിച്ചു ഞാനാ മുറിയിൽക്കടന്നു നിന്നപ്പൊഴും, ദൂരസംഗമത്താൽ, ഉഗസ്വരത്തോടു തുടച്ച് നെഞ്ചു നിഷ്പന്ദമായിപ്പോയി മിനുട്ടുനേരം!

ശരന്നഭസ്സിൽ ദ്ധവളാംബുജത്തിൽ- പ്പതിഞ്ഞ ചന്ദ്രക്കലപോലകാണ്ഡേ അപ്പൂനിലാവേറ്റു തെളിഞ്ഞ ശയ്യ - യ്ക്കകത്തു യോഷാമണി നിദ്ര ചെയ്യവു!

ശുഭ്രോപധാനോപര ചിന്നിവീണ കൂന്തൽക്കരിവണ്ടിയിൽനിന്നു ചെമ്മ വിടർന്ന ചെന്താമുഖമൊന്നു കാണായ്, കാർകൊണ്ടൽ ചൂഴും മുഴുതിങ്കൾപോലെ

വസന്തകാലത്തു, സമാഗമത്തിൽ- തളിർത്ത മാവിൻ തളിരൊത്തു ഭംഗ്യാ. സുമർദ്ദവും ചേർന്നു. സുമാംഗിയാൾ തൻ പാണിദ്വയം പാടലമായ് വിളങ്ങി

അടുത്തുചെന്നാക്കരപല്ലവത- ലർപ്പിച്ചു ഞാൻ ചുംബനമൊന്നു മന്ദം "കടന്ന കയ്യീന്നു പറഞ്ഞു. നെറ്റി- ചുളിച്ചു കൊള്ളട്ടെ 'വിശുദ്ധലോകം!

ഉണർന്നുടൻ കന്യക ഫാലദേശ മറച്ച കേശം പുറകോട്ടു തള്ളി. ഒരുജ്ജ്വലക്കണ്മുന നീട്ടി- യാരാ- ണതെന്നു ചോദിച്ചെഴുന്നേറ്റിരുന്നു.

"ക്ഷമിയ്ക്കുകെൻ സാഹസ'മെന്നു കഷ്ട- ച്ചുരച്ചു ഞാൻ രണ്ടടി മാറിനിന്നു ഭൂവില്ലിനാൽ തെല്ലൊരു ചോദ്യചിഹ്നം കാണിച്ചു മുഗ്ദ്ധാംഗന മൗനമാർന്നാൾ

പിന്നീടൊരഞ്ചെട്ടൂ മിനിട്ടു നേരം സംഭാഷണം തമ്മിൽ നടന്നു; പക്ഷേ, അതവിധത്തിൽക്കടലാസ്സിലേയ്ക്കു പകർത്തുവാൻ തൂവലിനല്ല, ശക്തി.