താൾ:സഞ്‌ജയന്റെ കവിതകൾ.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആന വീഴുമ്പോൾ

ഹന്ത! വീണുകിടക്കുന്ന ഗജമേതാണിതുന്നതൻ? ഓ, ഹോ! മനസ്സിലായ്,പ്പാവ- മന്ത്യശ്വാസം വലിച്ചുവോ?

എന്തോ കടുത്ത രോഗത്താ- ലലറിക്കൊണ്ടനാരതം ഇവനിക്കാട്ടിലങ്ങിങ്ങു നിന്നു ചാഞ്ചാടിടുന്നതും.

അടുത്തു ചെല്ലാനാവാഞ്ഞു ദുഷ്ടക്കാട്ടാളജാതികൾ കല്ലെടുത്താഞ്ഞുവീക്കുമ്പോൾ, കഷ്ടം, കണ്ണീർ പൊഴിപ്പതും.

കണ്ടിരിക്കുന്നു ഞാ-നെന്തോ കഥ! ദുഷ്കാലമെത്തിയാൽ, കൊലകൊമ്പന്നുമാരോടും തലതാഴ്ത്തേണ്ടതായ് വരും!

അതല്ലൊ,രമ്പും കൊണ്ടിട്ടു- ണ്ടയ്യോ, മൂർദ്ധാവിലീശ്വര! ചതിച്ചിതാരോപറ്റിച്ച പണിയാണെന്നു നിർണ്ണയം.

നാട്ടിന്നധീശൻ കണ്ടെത്തി- ക്കാര്യം ബോധിച്ചു വല്ലതും ശുശ്രൂഷചെയ്തീയാനയ്ക്കു ജീവൻ കിട്ടട്ടെ ദൈവമേ!

ഹസ്തി ജീവിച്ചുപോയാലു- മവൻ വീണൊരു വീഴ്ചയിൽ പെട്ടുപോയ കുറുക്കന്മാ- രൊക്കെച്ചമ്മന്തിമാത്രമാം!

വമ്പന്റെ കൂടെക്കൂടുന്ന സാമർത്ഥ്യക്കാരശേഷവും ‘അന വീഴുമ്പൊ’ളെഴുന്നള്ളി- ച്ചിത്രമോർമ്മിപ്പതുത്തമം!

‘സഞ്ജയൻ, പുസ്തകം 2, ലക്കം, 20, 1938 ആഗസ്റ്റ്, 2, പുറം 621ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)