താൾ:സഞ്‌ജയന്റെ കവിതകൾ.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാസ്യeഞ്ജലി 11

പറയുവാൻ കരുതിയ കാര്യമിന്നും പറഞ്ഞീല;
പറന്നുപോകുന്നു. ശീഘ്രം ദിനമോരോന്നും!
ഒരുന്മത്തൻ വഴിയിൽവെച്ചസംബന്ധം പുലമ്പി; ഞാൻ
മറുവാക്കൊന്നരുളുവാൻ തിരിഞ്ഞു നിന്നേൻ!
ഒരുദ്ധതൻ പരദ്രോഹം തൊഴിലാക്കി ഞെളിഞ്ഞപ്പോൾ
പൊരുതുവാനവനുമായ് കച്ചകെട്ടി ഞാൻ!
ഒരു സഖാവപഥത്തിൽചരിയ്ക്കുവാൻ തുനിയവേ-
യൊരുങ്ങി ഞാനസ്സഖാവിൻ വഴി മുടക്കാൻ!
ഇതെന്തൊരു തൊന്തരവി, ദുനിയാവിൽപ്പിറന്നുള്ളോ-
രിതിന്മട്ടൊന്നിതിന്നുമുമ്പറിഞ്ഞോരല്ലാ:
ഇതിനെങ്ങൊരവസാനം? പെരുവങ്കപ്പടയോടൊ-
ന്നെതിരിടാനിറങ്ങിയോനെങ്ങു വിശ്രമം?
ചെകിടടപ്പിച്ചീടുമിബ്ബഹളത്തിനിടയിലോ
നിഗൂഢമെൻ സന്ദേശം ഞാൻ മന്ത്രിച്ചിടേണ്ടു?

പറയുവാൻ കരുതിയ കാര്യമേതും പറയാതെ
പറന്നുപോകുന്നു. ശീഘം ദിനമോരോന്നും!

(ഹാസ്യാഞ്ജലി, പുറം 49, സഞ്ജയൻ പുസ്തകം 2, ലക്കും 12, 1937 ഒക്ടോബർ 16, പുറം 353)