താൾ:സഞ്‌ജയന്റെ കവിതകൾ.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

മിസ്റ്റിക്കോമനയോട് =

[വൈരാഗ്യസമേതം]

(മഞ്ജരി) നൂറുനൂറായിരം വായനക്കാരെപ്പോയ് ബോറുബോറാക്കുന്ന തമ്പുരാട്ടി! തൃപ്പാദപത്മത്തിൽ കുമ്പിട്ടു ഞാനൊന്ന് കൂപ്പുകൈയർപ്പിച്ചുണർത്തിച്ചോട്ടെ?

വൃക്ഷവൃന്ദങ്ങളിൽ കൊട്ടയാകുന്നു നീ; നക്ഷത്രവർഗത്തിൽദ്ധൂമകേതു; ശിക്ഷിക്കും കൂട്ടരിൽ നാട്ടെഴുത്തശ്ശൻ നീ, പക്ഷികുലത്തിലോ കാലങ്കോഴി.

നാനാചെടികളിൽ ചട്ടുകക്കള്ളിനീ, നാനാമൃഗങ്ങളിൽ പേപ്പട്ടിതാൻ; ആനന്ത'ദേശങ്ങളുള്ളതിലാന്തമാൻ; പാനവസ്തുക്കളി-(ലോതുന്നില്ലാ;)

ഗാനയന്ത്രങ്ങളിൽ കീറഹാർമ്മോണയം സൂനജാലത്തിലോ പീനാറിപ്പൂ; സ്നാനത്തിനാകാത്ത പൊട്ടച്ചിറകളിൽ നൂനം തളിക്കുള'മോമനെ നീ!

എന്തിന്നും ചോടെക്കിടക്കുന്ന ദുഷ്കാവ്യ- സന്തതി! ഭാഷതൻ കാലക്കേടേ കാവ്യമെഴുതുവാൻ പേനയെടുക്കവേ നീവന്നെൻ ചിത്തത്തിൽ കൂത്താടൊല്ലേ!

                   മിസ്റ്റിക് കുട്ടൻ 

ടിപ്പണി:

൧ 'ആനന്ത'ദേശങ്ങൾ - 'ആൻ' എന്ന് ഒടുവിലുള്ള ദേശങ്ങൾ;ജപ്പാൻ, അഫ്ഗാനിസ്ഥാൻ, ബാലുചിസ്ഥാൻ, തുർക്കിസ്ഥാൻ

൨ 'പാനവസ്തുക്കളി- (ലോതുന്നില്ലാ!)' - കോണ്ഗ്രസ് മന്ത്രിസഭ മദ്യനിരോധം നടപ്പിൽ വരുത്തുവാൻ ഉദ്ദേശിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ പാനവസ്തുവിന്റെ പേരുപറയാൻ കവി കാണിക്കുന്ന വൈമനസ്യം സർവഥാ സമുചിതമായിരിക്കുന്നു.

൩. തളിക്കുളം- കോഴിക്കോട്ടുക്കാർക്ക് ടിപ്പണി ആവശ്യമില്ല.അല്ലാത്തവർക്ക് എന്ത് ടിപ്പണി എഴുതിയാലും ഔചിത്യം മനസ്സിലാവുകയുമില്ല.

(സഞ്ജയൻ പുസ്തകം 2,ലക്കം 10, (1937 സെപ്തംബർ 16 )പുറം 295 )



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)