Jump to content

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒടുക്കത്തെ വരികളിലെ ചിരിയും കണ്ണീരും പാന്ഥന്റെയാണ് . പാന്ഥന്റെ വേർപാടുനിമിത്തം നഷ്ടമാകുന്ന അവന്റെ ചിരി മാത്രമേ ഉദ്യാനത്തിന് ചേതമായി ഗണിക്കാനുള്ളു എന്നും പാന്ഥൻ പൊഴിക്കേണ്ടിവന്ന കണ്ണീർ അവന്നു , പക്ഷെ ലാഭമായിരിക്കരുതാമെന്നും അർഥം. ഈ അർത്ഥഭേദം ഒരു ചിരിയിന്നു നിനക്ക് ചേതമുണ്ട് ', ഒരു ചിരി മാത്രം നിനക്ക് ചെതമാണ് എന്ന വരികളുടെ വ്യത്യാസം കൊണ്ട് പ്രയത്നേനയെങ്കിലും ഗംമ്യമായിരിക്കുമെന്നായിരുന്നു സഞ്ജയന്റെ വിശ്വാസം. ആസക്തിയെ ('പാന്ഥൻ ലാഭമായിക്കരുതുന്ന കണ്ണീർക്കണം ഉദ്യാനത്തിന്റെതാണെങ്കിൽ അത് ആസക്തിജന്യമായ പാന്ഥന്റെ പശ്ചാത്താപത്തെയും പാന്ഥന്റെതാണെങ്കിൽ അല്പമായ ഒരു കൃതഘ്നതയും അത് സൂചിപ്പിക്കുന്നില്ലേ' എന്നായിരുന്നു ഒരു സംശയം) സംബന്ധിച്ച്ചിടത്തോളം സഞ്ജയന്റെ പാന്ഥൻ മുക്തനല്ല. ആരുരുക്ഷു മാത്രമാണെന്നും, കൃതഘ്നതാ പ്രതീതി മനോജന്യമാകയാൽ അപ്രസക്തമെന്നും , അഥവാ പ്രസക്തിയുണ്ടെങ്കിൽതന്നെ ഇരുവശത്തുമുണ്ടാകാവുന്നതുകൊണ്ട് , പരസ്പരവിനാശഹേതുവാണെന്നും, വേണമെങ്കിൽ സമാധാനം പറയാം.

  "തിരിച്ചു ഞാനെത്തുംവരേയ്ക്ക് -" എന്ന പ്രയോഗത്തിൽ പ്രത്യാശാസുഭഗമായ ഒരു പ്രതീക്ഷയാണ് പാന്ഥന്നുള്ളതെന്ന തെറ്റുധാരണയാണ് തത്സംബന്ധമായ സന്ദേഹത്തിന്നാസ്പദമായിത്തീർന്നതെന്ന് സഞ്ജയൻ ശങ്കിക്കുന്നു. അത് ആത്മദൌർബല്ല്യം ഹേതുവായി അപരിഹർത്തവ്യങ്ങളെന്നു പാന്ഥൻ ഭയപ്പെടുന്ന ചോദനകളുടെ ഫലമായിക്കൂടെന്നുണ്ടോ? 'ബഹുനാം ജന്മനാമന്തേ' എന്ന് ഗീത കൂടി പറയുന്ന സ്ഥിതിക്ക്; 'വരാനിരിക്കുന്ന ദിവസങ്ങളി'ലെ അനുഭവത്തെപ്പറ്റി അതിരുകവിഞ്ഞ പ്രത്യാശയ്ക്കു വഴിയെവിടെ?]

(ഹാസ്യാഞ്ജലി, പുറം 46, സഞ്ജയൻ, പുസ്തകം 2, ലക്കം 10, 1937 സെപ്തംബർ 26 പുറം 289 )



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)