താൾ:സഞ്‌ജയന്റെ കവിതകൾ.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

ഹാസ്യാഞ്ജലി 9

[നമ്മുടെ മിസ്റ്റിക് കവികളെയോർത്തു പേടിച്ചുവിറച്ചുകൊണ്ട്]

ഒരു ചിരിയിന്നു നിനക്ക് ചേതമു- ണ്ടൊരു കണ്ണീർക്കണമെനിക്കു ലാഭവും! കൊടുവെയിലേറ്റു തളർന്നു ഞാനേ,ങ്ങോ നടന്നുപോകുന്ന നിരാലംബാധ്വഗൻ; കടന്നു ഞാൻ തവ തണലിലിത്തിരി കിടന്നു തെല്ലെന്റെ തളർച്ച മാറ്റുവാൻ; മടുമലർത്തോപ്പേ! ഭവതിയോ ഹന്ത! മതി തെളിയിക്കും സുമസ്മിതത്തിനാൽ, മധുരകോകിലകളസ്വരത്തിനാൽ, മധുമയാനിലമൃദുശ്വസിതത്താൽ, പുളകകാരിയാം തളിർ തലോടലാൽ , പുതുജീവൻ നൽകും പ്രണയവായ്പിനാൽ പരിചരിച്ചു, വന്നിരുന്നു പോകുന്ന പഥികനെന്നെന്നെപരിഗണിക്കാതെ! ഞൊടിയിട കണ്ണൊന്നടച്ചുപോയി ഞാ- നുടൻ കിനാവൊന്നു തെളിഞ്ഞുകണ്ടു ഞാൻ; സ്പുടാഭ കോലുമീയുപവനത്തിന്റെ യുടമഞാ'നേവം നിനച്ചുപോയി ഞാൻ. (കിനാവിലെന്തെല്ലാമസംബന്ധഭ്രമം നിനവിലെത്തുമെന്നറിഞ്ഞവരുണ്ടോ ?) ഉണർന്നു ഞാൻ കണ്ണു തുടച്ചു നോക്കവേ- യണഞ്ഞു, ഭാനുമാനപരവാർദ്ധിയിൽ. ഇനിയുമെത്രയോ വഴി നടക്കണ- മെനിക്കിരുളായിക്കഴിവതിൻമുന്നേ. വരട്ടെ ഞാൻ, ദിവ്യകലാവിലാസമേ! തിരിച്ചു ഞാനെത്തുംവരെയ്ക്കിതോർക്ക നീ, ഒരു ചിരിമാത്രം നിനക്കു ചേതമാ- നൊരുകണ്ണീർക്കനമെനിക്ക് ലാഭവും!!

[ഈ കൃതിയെക്കുറിച്ച് ഒരു ലേഖകന്റെ സംശയങ്ങൾക്ക് അടുത്ത ലക്കം 'സഞ്ജയ'നിൽ പി.എസ്. ഇങ്ങിനെ മറുപടി പറയുന്നു

   ആദ്യത്തെ രണ്ടു വരികളിൽ ചിരിയും കണ്ണീരും ഉദ്യാനത്തിന്റെയാണ്. ആദ്യം ചിരിച്ച ചിരി ഉദ്യാനത്തിന് ഗണ്യമായ ഒരു ചേതവും പിരിയുമ്പോൾ പൊഴിച്ച കണ്ണീർ പാന്ഥനു ഗണ്യമായ ഒരു ലാഭവും തന്നെ എന്നർത്ഥം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)