ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
ഹാസ്യാഞ്ജലി 8
ഇരുളടഞ്ഞു കരാളമാമാല്ലിൽ ഞാൻ പെരുവഴിയൊന്നു കാണാതുഴലവേ, ഒരു നവകാന്തി പെട്ടെന്നു മിന്നി നിൻ- കരുണയാൽ, പ്രഭോ, നക്ഷത്രവീഥിയിൽ.
നിറവിളക്കുപോലായീ മഹീതലം; പറപറന്നുപോയ് കൂരിരുട്ടത്രയും; കരകയറ്റി, മഹാകവി വള്ളത്തോൾ പറവതുപോൾ, 'കലുഷം പ്രസന്നമായ്.'
തരളമാണിത്, മാഞ്ഞുപോമിപ്പോഴീ വരസുദീപ്തിയെന്നോർത്തെത്ര വെമ്പി ഞാൻ; വിന കലർന്ന തമസ്സിനി വീണ്ടുമി- ങ്ങണയുമെന്നു ഞാനെത്ര പേടിച്ചുപോയ്!
മറയുന്നില്ലതു, നീങ്ങുന്നുമില്ലതു, കുറയുന്നില്ലതിൻ തേജസ്സോരല്പവും; അടിയുറപ്പറ്റ ചഞ്ചലയല്ലിതെ- ന്നടിയനൂഹിപ്പൂ;-നാഥ, ഞാൻ ധന്യനായ്.
ഒരു വരം മാത്രമിന്നു ഞാനർത്ഥിപ്പൂ തിരുമനസ്സ് കനിഞ്ഞു കേട്ടീടുകിൽ; ധ്രുവമഹസ്സിതെൻ സാമർത്ഥ്യജന്യമെ- ന്നിവനൊരിക്കലും തോന്നാതിരിക്കണം!
(ഹാസ്യാഞ്ജലി, പുറം 45, സഞ്ജയൻ, പുസ്തകം 2, ലക്കം9, ആഗസ്റ്റ് 31, പുറം 297)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |