Jump to content

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

                 === ചായ കുടിക്കുവിൻ  ===
           [ഒരു കലക്ടറുടെ ഉപദേശം ]
   ചായ ചായേതി ചായേതി ജപിക്കയും
   ചായയെത്തന്നെ മനസി ചിന്തിക്കയും 
   ചുക്കുവെള്ളത്തിനുംകൂടിപ്പകരമായ്
   മൂക്കറ്റമെപ്പോഴും ചായ കുടിക്കയും   
   ഉദ്യല്പ്രെജാഗര*സേവയും ചെയ്യുകിൽ 
   മദ്യദാഹം നൃണാം തീരുമസംശയം.
   ഞാനുരച്ചീടുവതല്ലിതു, മാന്യരേ!
   നൂനമേനിക്കില്ല കര്ത്തൃശത്വമൊട്ടിതിൽ.
   തെക്കനാര്ക്കാ ട്ടിലെസ്സാക്ഷാൽ കലക്ടരാ-
   ണിക്കര്മ്മിപദ്ധതി ചൂണ്ടിനില്ക്കു ന്നവൻ !
   ഇക്കഥ സത്യമാ,ണായതിൻ റിപ്പോര്ട്ടു=
   മിക്ക പത്രങ്ങളുമച്ചടിച്ചീടിനാർ!!
   ചൊല്കയാണദ്ദേഹമുന്നിദ്രബുദ്ധിമാൻ;
   "വെല്ക വെല്കിന്ത്യയിൽ മദ്യനിരോധനം!
   ഒത്തു പരിശ്രമിച്ചീടുവിൻ, ഗ്രാമീണ-
   മത്തമസ്തിഷ്കമദാത്യയം മാറ്റുവാൻ.
   ചായയാനണായതിന്നേകമാം പോംവഴി
   ചായയാനണായതിനേക സിദ്ധൌഷധം 
   ചായയ്ക്കു തുല്യമായീരേഴുലകിലും
   ചായതാ" -(ന.യലങ്കരമാനന്വയം) 
   ചക്കരയാണുപോൽ ചേര്ക്കേ ണ്ടതായതിൽ,
   ചിക്കെന്നെരുമതൻ പാലുമൊഴിച്ചിടാം;
   ഗ്രമീണനിച്ചായ മോന്തുകില്പ്പി ന്നീടു  
   നാമീ വഴിക്കു പരിശ്രമിക്കേണ്ടപോൽ!
   നന്നു നന്നീപ്പണി; തേയിലത്തോട്ടങ്ങ-
   ളിന്നിമേലെങ്ങും പറന്നു വളര്ന്നി്ടും
   സായിപ്പുമാര്ക്ക തല്ത്തനട്ടാം കുറേപ്പണം;
   സാധുക്കളായോര്ക്കു നല്കിടാം നല്ത്തൊ ഴിൽ!
   ചായ കുടിക്കുവിൻ ചായകുടിക്കുവിൻ!
   ചായതാൻ ഭാരതഗ്രാമീണരക്ഷകൻ!

(ഹാസ്യാഞ്ജലി പുറം 44, സഞ്ജയൻ പുസ്തകം 2, ലക്കം 8, 1937 ആഗസ്റ്റ്‌ 14, പുറം 236)


  • ചായ ഉറക്കത്തെ നശിപ്പിക്കുന്നത് സുപ്രസിദ്ധമാണ്



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)