ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
ആമത്ക്കാ പാടുന്നു (രണ്ട്)
കർക്കടകപ്പെരുമാരിചൊരിഞ്ഞുല- കൊക്കെയുമിന്നു കുളിക്കുന്നെ! നമ്മളെനാട്ടിലെ ഭരണത്തോണി- ത്തണ്ടുവലിപ്പതിനിമേൽ നമ്മളു- മൊരുകൈ കൂട്ടാനിടവന്നെന്നൊരു ബഹുസുഖവാർത്ത പരന്നു, പറന്നു കളിക്കുന്നേ! മഞ്ഞിൽവിരിഞ്ഞൊരു മുല്ല കണക്കുട- നകമലരൊന്നു കുളിർക്കുന്നേ! ഏറിയനാളായ് വാടിമയങ്ങിയൊ- രാശയതാകിയ മുന്തിരിവള്ളി തളിർക്കുന്നേ! വാക്കിൽ പറയാനെളുതല്ലാത്തൊരു തെളിമകിടന്നു പുളയ്ക്കുന്നേ!
കരളിൽച്ചോരയുഷാറുകലർന്നു തിളയ്ക്കുന്നെ! താടിനരച്ചു വെളുത്തുചമഞ്ഞു- ളളാമത് പേരും പെരുമയുമറിവും പെരുകിയ നിങ്ങളെ സംമ്മതമോടൊരു കാരിയമിന്നു പറഞ്ഞോട്ടെ! പൊരുളതിലൊരുതരിയുണ്ടെന്നാലതു മാന്യജനങ്ങളറിഞ്ഞോട്ടെ!
'ഇസ്ലാ'മെന്നാലടിപിടിയല്ലതു, കശപിശയള്ളതു, വെട്ടും തട്ടും, തല്ലും തടവും, കുത്തും കൊലയും, ചോരചൊരിച്ചിലുമല്ലതു നേരെമറിച്ചു രസൂലരുളീടിന ശാന്തിതികഞ്ഞൊരു മന്തിരമെന്നതു മുസിലീമിങ്ങളുമവരോടുകൂടി- പ്പട്ടിണിയിട്ടു വലഞ്ഞുവരുന്നൊരു ഹിന്തുജനങ്ങളുമറിവതിനിനിയും താമസമാക്കല്ലേ!
തമ്മിലിണങ്ങിക്കഴിവതിലപ്പുറ- മില്ലൊരു നന്മ നമുക്കിനിയെന്നു മറക്കല്ലേ! ഇതിലൊരു ഗുലുമാലുണ്ടാക്കുന്നതി- നാരും കൊണ്ടുപിടിക്കല്ലേ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |