താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧. ഋ കൃ ഗൃ തൃ ദൃ മൃ ഹൃ

ഋഷഭം. ഋധി. ഋതു. കൃഷ്ണൻ. ഗൃഹം.

തൃത്താവ്. ദൃഷ്ടി. മൃതി. ഹൃദയം.


൩. പരീക്ഷ.

ദൈവം കൃപ ഉളളവൻ ആകുന്നു.

ദൃഷ്ടി ഇല്ലാത്തവൻ കണ്ണുകാണാത്തവൻ.

ആ ആനയുടെ മസ്തകത്തിന്നു ഒരു കുരു ഉണ്ടു.

ഒരു വണ്ടി നിറയ പുസ്തകം വന്നിട്ടുണ്ടു.

കുഷ്ഠ രോഗം ഭയങ്കര രോഗം തന്നെ.

ഇതു നല്ല പുഷ്ടിയുള്ള ഒരു പൈതൽ.

ഗൃഹം എന്നു പറഞ്ഞാൽ വീടു.

ഋഷഭം എന്നു പറഞ്ഞാൽ കാള.

മൃതി എന്നു പറഞ്ഞാൽ മരണം.

ആ പണി ചെയ്തപ്പോൾ ഒരു മഴ പെയ്തു.