Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫-ാം ആഴ്ച.

൧. കു കും രു രും

കുതിര. ഗുരു. കുരുടൻ.

കുരു. പോകും. ചാകും.

വരും. തീരും. മുരു.

ക കു

ര രു


൨. ക്ര രൂ

കൂമൻ. കൂട്ടം. കൂടി.

രൂപം. വരൂ. വിരൂപി.

കുതിര.


൩. പരീക്ഷ.

പു പൂ തു തൂ നു നൂ കു കൂ രു രൂ

ഇവൻ മഹാ വിരൂപി.

കൂമനും നത്തും പറന്നു വന്നു.

കുതിര ഇതാ ഓടി വരുന്നു.

ഗുരു പറഞ്ഞതു ഞാൻ കേട്ടു.

ഇതു മരം തുളച്ചു തിന്നുന്ന ഒരു വക ചിതൽ.

ഞാൻ വരുവോളം നീ ഇവിടെ ഇരുന്നു.

ഒരു തുണിന്നു ഞാൻ പത്തു ഉറുപ്പിക കൊടുത്തു.

ഇന്നു ഇവിടെ ഊണിന്നു ഒരു കുരുടൻ വരും

ഇവരുടെ കൂട്ടത്തിൽ ഞാനും കൂടി നടന്നു.

To the Teacher: ഊകാരം വ്യഞ്ജനത്തോടു ചേരുന്ന നാലു വിധങ്ങൾ ഈ ആഴ്ചയിൽ വെടിപ്പായി ഗ്രഹിപ്പിക്കേണം.