താൾ:ശതമുഖരാമായണം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാദം. 3


യുധി ദേവാദികളാലവധ്യനായിട്ടവൻ
അമരാരാതിശ്രേഷ്ഠനാകിയ ശതാനനൻ
സമരേ ജയിക്കണം നിന്നയെന്നാകാംക്ഷയാ
സന്തതംവസിക്കുന്നിതിപ്പൊഴു"മെന്നവാക്യ-
മന്തരീക്ഷത്തിങ്കൽ നിന്നാശുകേൾക്കായനേരം
അത്ഭുതാകുലചിത്തനാകിയ രഘുവരൻ
അപ്പോഴേ കുംഭോത്ഭവൻതന്നോടു ചോദ്യംചെയ്തു.
"എന്തൊരത്ഭുതമശരീരിതന്നുടേ വാക്യം
നിന്തിരുവടിയരുൾചെയ്യണം പരമാൎത്ഥം"
രാമചന്ദ്രോക്തികേട്ടു കുംഭസംഭവൻ പര-
മാമോദപൂൎവമരുൾചെയ്തിതു വഴിപോലെ.



രണ്ടാം‌പാദം

 ഇത്ഥം കിളിമകൾ ചൊന്നതു കേട്ടുടൻ
ചിത്തംതെളിഞ്ഞു ചോദിച്ചിതു പിന്നെയും.
ദാശരഥിചരിതം പാപനാശന-
മാശുചൊല്ലീടിനിയും കഥാശേഷവും.
എന്നതുകേട്ടു പറഞ്ഞു കിളിമകൾ.
മന്നവൻതന്നോടഗസ്ത്യനരുൾചെയ്തു.
 "രാജരാജേന്ദ്ര! രാജീവവിലോചന!
രാജപ്രവര! രജനീചരാന്തക!
കേട്ടുകൊണ്ടാലും യഥാവൃത്തമെങ്കിലോ
കേട്ടാലതീവഭയാനകം കേവലം.
ആശ്ചൎയ്യരൂപശീലംപൂണ്ട പത്നിമാർ
കാശ്യപനുണ്ടു പതിമ്മൂന്നുപേരെടോ.
എന്നവരിൽ ദനുവാമവൾ പെറ്റുട-
നുന്നതനായ ശതാനനനുണ്ടായി.
രക്തമൃതുകാലദുഷ്ടമതിനോടു
യുക്തനായ് മാതൃദോഷേണ പിറന്നവൻ
ഘോരമാമാസുരഭാവം പരിഗ്രഹി-
ച്ചാരാലുമേ ജയിക്കാനരുതാതൊരു
ശൌൎയ്യംധരിച്ചു വളൎന്നവനെത്രയും
ധൈൎയ്യംഭജിച്ചു തപസ്സുതുടങ്ങിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/3&oldid=174387" എന്ന താളിൽനിന്ന് ശേഖരിച്ചത്