താൾ:ശതമുഖരാമായണം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാംപാദം. 15


വിബുധപതിജിതമരിയദശമുഖതനൂജനേ
വീരനാം സൌമിത്രി കൊന്നു ജിതശ്രമം.
മധുത നയമമിതബലമപി ലവണനെത്തഥാ
മാനിയാം ശത്രുഘ്‌നനും വധിച്ചീടിനാൻ.
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധൎവ്വവീരരെക്കൊന്നു ഭരതനും.
ശതവദനനിവനവരിലധികബലനാകയാൽ
ശാരദാംഭോജവക്ത്രേ!വധിച്ചീടു നീ!
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം;‌-യുദ്ധം തുടങ്ങു നീ വല്ലഭേ!"
 ഇതിരമണമൃദുവചനനിശമനദശാന്തരെ
ഈശ്വരി രോഷേണയുദ്ധം തുടങ്ങിനാൾ.
ശതമുഖനുമഥമിഥിലനൃപസുതയുമിങ്ങനേ
ശസ്ത്രാസ്ത്രജാലം വരിഷിച്ചതു നേരം
ജഗദഖിലമതിനിശിതതരശരശതങ്ങളാൽ
ചെമ്മേമറഞ്ഞിതു;ദിവ്യജനങ്ങളും
ഹര പരമശിവ ശിവ ഹരെതി നിന്നീടിനാ-
രാഹന്തഹന്ത കണ്ടീല നാമിങ്ങനെ.
ഒരു സമരമൊരുദശയിലൊരുദിശി വിചിത്രമി-
തോൎത്താൽ പുകഴ്‌ത്തരുതാൎക്കുമൊരിക്കലും.
വിബുധനരമുഖവിതതി വിവിധമിതി വാഴ്‌ത്തിയും
വിസ്മയപ്പെട്ടും വസിക്കും ദശാന്തരെ
മഹിഷനൊടു മഹിതതമമഹിതകുലനാശിനി
മായാഭഗവതി ചെയ്ത പോർപോലെയും
ദിവസകരസുതമുഖഹരിപ്രവരൌഘവും
ദിവ്യൻ‌വിഭീഷണനും തൽബലൌഘവും
മനുജപരിവൃഢരുമതികുതുകമൊടു കണ്ടുള്ളിൽ
മാനിച്ചു വിസ്മയം കൈക്കൊണ്ടു മേവിനാർ.
ശരപരിഘപരശുപവിമുസലമുഖശസ്ത്രങ്ങൾ
ശക്തികൈക്കൊണ്ടു പരസ്പരം തുകിനാർ.
ശതവദനജനകനൃപദുഹിതൃശരജാലങ്ങൾ
ശങ്കാവിഹീനം മുറിച്ചു പരസ്പരം
കഠിനതരമിടികളിടരെഴുമടവു ഞാണൊലി

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/15&oldid=174373" എന്ന താളിൽനിന്ന് ശേഖരിച്ചത്