പ്രയോഗിച്ച്, എളുപ്പമായ മറ്റൊരുവിധം തിരുത്തൽ ചെയ്യുകയാണ് യുക്തം.
- "........ലോകത്തിൽ നടക്കുന്ന സംഗതികളെക്കുറിച്ചു യാതൊരു അനുഭവജ്ഞാനവുമില്ലാത്ത തത്വജ്ഞാനിയെന്നാണർത്ഥം.
- മേൽ പറയപ്പെട്ട അഭിപ്രായത്തെപ്പറ്റി ഒരു വിമർശനം ചെയ്യുന്നതിന്നു മുമ്പായി ദാരിദ്ര്യം എന്നു പറയുന്നതു എന്താണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു."
ഈ കാണിച്ച രണ്ടു ഖണ്ഡങ്ങളേയും ഒന്നാക്കുകയും, ഒരു വരി കുറയ്ക്കുകയും ചെയ്യണമെന്നു വിചാരിക്കുക. അച്ചുകൂടപ്പണിക്കാരനു ക്ലേശം തട്ടാതെയും, അച്ചടിപ്പാൻ കാലം വൈകിക്കാതെയും, അർത്ഥത്തിന്നു ഹാനി പറ്റാതെയും, ഇതു എങ്ങനെ സാധിക്കാം? രണ്ടാം ഖണ്ഡികയിലെ "മേൽപറയപ്പെട്ട" എടുത്തു കളഞ്ഞ് പകരം, "ഈ" വെയ്ക്കുകയും, അടുത്ത വരിയിലെ ആരംഭത്തിലുള്ള "റ്റി"യെ മുൻ വരിയുടെ ഒടുവിലേക്കു 'കടത്തു'കയും ചെയ്ത് ഒന്നാം ഖണ്ഡികയുടെ അവസാനവരിയിലുള്ള ഒഴിഞ്ഞ ഭാഗത്തെക്ക് കയറ്റിയാൽ, രണ്ടു ഖണ്ഡികകളും ഒന്നായിച്ചേർത്തു കഴിഞ്ഞു. പിന്നെ, "ഒരു വമർശനം ചെയ്യുന്നതിന്നു മുമ്പായി ദാരിദ്ര്യം എന്നു പറയുന്നത് എന്താണെന്നു" "ഒരു", "ന്നതിന്", "ആയി", "എന്നു പറയുന്നത്" - ഇവയെ വിട്ടു കളഞ്ഞ്, "വിമർശനം ചെയ്യുംമുമ്പ്, ദാരിദ്ര്യം എന്താണെന്ന്"-എന്നു സംക്ഷേപിച്ചാൽ, ഒരു വരി കുറയുകയും ആയി. ഇങ്ങനെ ഒരു ഭേദഗതി ചെയ്യുവാൻ, പ്രയാസമില്ല; അച്ചാണികൾ എടുത്തുകളവാനാണ് ആവശ്യപ്പെടുന്നത്, ഇടയ്ക്കു കുത്തിത്തിരുകുവാനല്ല. ഈ വിധം ചെയ്യാതെ രണ്ടു ഖണ്ഡികകളേയും കൂട്ടിച്ചേർക്കണമെങ്കിൽ, രണ്ടാം ഖണ്ഡികയിലെ വരികളെയെല്ലാം കടത്തിക്കോണ്ടുപോകയും, ഒടുവിൽ വരി കുറയ്ക്കാൻ ക്ലേശപ്പെടുകയും, ചെയ്യേണ്ടിവരും. ഇത്തരം പലേ വിഷമഘട്ടങ്ങൾ പലപ്പോഴും എനിക്ക് അനുഭവമായിട്ടുണ്ട്. ചിലപ്പോൾ രണ്ടക്ഷരങ്ങൾ മാത്രം ഒരു വരിയിൽ അവസാനിക്കയും, ആവശ്യത്തിൽ കവിഞ്ഞു ഒരു വരി