താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാൺ വിൽക്കസ് എന്ന ജനഹിതാന്വേഷിയായ പ്രമാണി നടത്തിത്തുടങ്ങിയ 'നാർത്ത് ബ്രിട്ടൻ'; വ്യത്താന്തപത്രങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഗവർമ്മെണ്ടിനോട് മല്ലിട്ടിരുന്ന വിൽക്കസ്സിനെ ബന്ധിച്ചു കാരാഗൃഹത്തിലിട്ടും മറ്റും ഉപദ്രവിച്ചപ്പോൾ, 1769-ൽ ജൂനിയസ് എന്ന ലേഖകന്റെ തീവ്രലേഖനങ്ങൾ പ്രസിദ്ധീകരിച്ച 'പബ്ലിക്ക് അഡ്വൈർട്ടൈസർ' ഇത്യാദി പലേ പത്രങ്ങൾ ഇംഗ്ലീഷു സാഹിത്യപോഷണത്തിന്നും, സമുദായാചാരദോഷപ്രമാർജ്ജനത്തിന്നും രാജ്യഭരണത്തിൽ ജനസ്വാതന്ത്ര്യ സ്ഥാപനത്തിനും ഏത്രമേൽ സഹായിച്ചുട്ടുണ്ടെന്ന് വിസ്മരിപ്പാൻ ഇവിടെ ആവശ്യമില്ല. ഇവയുടെ നിരന്തരമായ പ്രയത്നത്താൽ, പത്രങ്ങളുടെ പ്രചാരസ്വാതന്ത്ര്യത്തെ നിരോധിച്ചിരിന്ന ചട്ടങ്ങൾ മാറ്റിക്കയും, ബ്രിട്ടീഷ് പാർലമെന്റ് സഭയിൽ പത്രപ്രതിനിധികൾക്കു പ്രവേശം അനുവദിപ്പിക്കയും, ക്രമേണ പലേ വഴക്കുകൾ കൂട്ടി, മേൽപ്പടി സഭാനടപടികളെ പത്രത്തിൽ പ്രസിദ്ധീകരിപ്പാൻ സ്വാതന്ത്ര്യാവകാശം ലഭിക്കയും ചെയ്തു. ഇപ്പോഴാകട്ടെ, പാർലമെന്റ് സഭക്ക് രാജാധികാരം ഉള്ളതായിട്ടാണ് 'വെപ്പ്' എങ്കിലും, ആ അധികാരം പത്രങ്ങളുടെ കൈക്കലിരിക്കുന്നു എന്ന നിലയിലായിട്ടുണ്ട്. പാർലിമെണ്ടു സാമാജികൻമാർ പണ്ടേക്കാലത്ത് ഏതൊരു കാര്യവും കൂടിയാലോചിച്ച്, സ്വാഭിപ്രായങ്ങൾ തമ്മിൽ പെരുമാറി തീർച്ചപ്പെടുത്തിയിരുന്നു; ഇപ്പോൾ ആ വക പ്രവൃത്തിയൊക്കെ, പത്രങ്ങളിൽ ഉപന്യാസങ്ങളെഴുതുന്ന സമർത്ഥൻമാർ നടത്തിക്കൊള്ളുകയും അവരുടെ അഭിപ്രായങ്ങളെ ജനങ്ങൾ അനുസരിക്കയും ചെയ്യുന്നതുകൊണ്ട്, സഭാ സാമാജികൻമാർക്ക് സഭയിൽവെച്ച് ഓരോ കാര്യത്തിലും കക്ഷിപ്പിരിവ് അനുസരിച്ച് അനുകൂലമോ പ്രതികൂലമോ ആയുള്ള അഭിപ്രായങ്ങൾക്കു സമ്മതിദാനം ചെയ്യേണ്ട ഭാരമാണ് വാസ്തവത്തിലുള്ളത്. ബ്രിട്ടീഷു സാമ്രാജ്യത്തിൽ ജനങ്ങളുടെ രാജാധികാരം പാർലിമെണ്ടു സഭയുടെ പക്കൽ നിന്നു ക്രമേണ അപഹരിച്ചെടുത്തിരിക്കുന്ന വർത്തമാനപത്രങ്ങളുടെ എണ്ണം ചെറുതല്ല. ലണ്ടനിൽ മാത്രം ദിനപത്രമായും, പ്രതിവാരപത്രമായും, പ്രതിപക്ഷമായും, മാസികയായും മറ്റും നടക്കുന്നവയുടെ പ്രഭാവം അനല്പമാണ്; ഈ സ്ഥിതിക്ക് ഗ്രേറ്റ് ബ്രിട്ടെനും ഐർലാണ്ടും കൂടിയ രാജ്യത്തിൽ ഇപ്രകാരം നടക്കുന്ന അയ്യായ്യിരത്തിൽപ്പരം പത്രികകളുടെ ശക്തി എത്രയോ