താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമയത്തു നൈരാശ്യപ്പെടാനോ, മനം കുഴങ്ങാനോ ഇടയാവുന്നതാണ്. പത്രാധിപർ ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടതായ മറ്റൊരു കാര്യം, പത്രത്തിൽ അച്ചടിച്ചിരിക്കുന്ന യാതൊരു ലേഖനവും ആർക്കും അപകീർത്തികരമോ ശല്യകാരണമോ ആയിരിക്കരുതെന്നുള്ളതാണ്. വർത്തമാനക്കത്തുകളിൽ മാത്രമല്ല, 'ലേഖനങ്ങൾ' എന്ന വകകളിലും ഇത്തരം ദൂഷ്യങ്ങൾ ഉണ്ടാവാറുണ്ട്. "ലേഖകന്മാരുടെ അഭിപ്രായങ്ങൾക്കും വീഴ്ചകൾക്കും പത്രാധിപർ ഉത്തരവാദിയാകുന്നതല്ല"-എന്നു ലേഖനങ്ങളുടെ മുകളിൽ പത്രാധിപർ പ്രസ്താവിക്കാറുള്ളതിനു വിശേഷമായ വില ഒന്നുമില്ല. ഇതിന്റെ അർത്ഥം, പത്രാധിപർ ആ അഭിപ്രായങ്ങളേയും വീഴ്ചകളേയും ശരിവെച്ചിരിക്കുന്നു എന്നു വായനക്കാരും വിചാരിക്കരുതേ, എന്നു മാത്രമാണ്; അല്ലാതെ, അത്തരം ലേഖനങ്ങളിൽ അപകീർത്തികരമായി വല്ലതും ഉണ്ടായിരുന്നാൽ അതിന്നു പത്രാധിപർ ഉത്തരവാദിയല്ല, എന്നല്ലാ. അപകീർത്തികരമയ ഏതൊരു സംഗതിയും, മുഖപ്രസംഗത്തിലാകട്ടെ, പരസ്യത്തിലാകട്ടെ, ഉണ്ടായിരുന്നാൽ, അതു പ്രസിദ്ധപ്പെടുത്തുന്നവരൊക്കെ അതിന് ഉത്തരവാദികളാണ്. അവയുടെ-ആ പ്രസംഗങ്ങളുടെയോ, വർത്തമാനക്കത്തുകളുടെയോ, ലേഖനങ്ങളുടേയൊ പരസ്യത്തിന്റെയോ-കർത്താക്കന്മാർക്കോ നിയമം ബാധകമായിരിക്കൂ എന്നും, പത്രനാഥന്മാർക്ക് ബാധകമല്ലാ, എന്നും വിചാരിച്ചുപോകരുത്. 'ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിൽവെച്ച് അപകീർത്തിക്കേസ്സ് വന്നാൽ, ഞാൻ ഉത്തരം പറഞ്ഞുകൊള്ളാം, നിങ്ങളെ ബാധിക്കയില്ല'-എന്ന് ലേഖകന്മാർ കത്തെഴുതി ഉറപ്പുകൊടുക്കുന്നത്, അവരുടെ അജ്ഞത്വത്താൽ ആണെന്നേ കരുതേണ്ടു. ആകയാൽ മേല്പറഞ്ഞ പത്രാധിപപ്രസ്താവംകൊണ്ട് പത്രാധിപർ യാതൊരു പക്ഷത്തിലും ചാഞ്ഞുനില്ക്കുന്നില്ലെന്നറിയിക്കാമെന്നല്ലാതെ, നിയമബാധയിൽനിന്ന് ഒഴിയുന്നില്ലെന്ന് എപ്പൊഴും ഓർത്തിരിക്കേണ്ടതാകുന്നു. പഴമപരിചയമില്ലാത്ത പത്രക്കാരൻ തന്റെ പത്രത്തിലേക്കുള്ള പണിക്കാരുടെ പ്രവൃത്തികളെയെല്ലാം ഇടവിടാതെ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കണം. അച്ചുനിരത്തുകാരുടെ വീഴ്ചയാൽ പലേ തെറ്റുകൾ പ്രൂഫിൽ ഉണ്ടായേക്കാം; അതു തിരുത്തുന്ന ആളുടെ പ്രമാദത്താൽ ചില