ന് നമ്മുടെ ഉന്നം. ഒരാളുടെ സ്വാതന്ത്ര്യവും അപരാശ്രയവും മറെറാരാളുടെതിന്നു വിരുദ്ധമാകരുത്. ഇത്തരമൊരു സമുദായം കൎത്തവ്യനിഷ്ഠമായിരിക്കും. ആത്മസംയമവും ആത്മാവുമായിരിക്കും അതിന്റെ സ്തംഭങ്ങൾ. സമുദായത്തിലെ ഓരോ അംഗവും ഉത്സാഹഭരിതനും തന്റെ സേവനം സമുദായത്തിന്നു സമൎപ്പിക്കുവാൻ സന്നദ്ധനുമായിരിക്കും.
ആസക്തി, പരിഗ്രഹം, ലോഭം, സുഖഭോഗം ഇവയ്ക്കു പകരം അനാസക്തി, അപരിഗ്രഹം, ത്യാഗം ഇവ പഠിപ്പിക്കുകകൊണ്ടാണ് ഭൂദാനപ്രസ്ഥാനം ജനങ്ങൾക്ക് പ്രിയംകരമായിത്തീർന്നിരിക്കുന്നത്. ഈ മാഗ്ഗത്തിലൂടെ വ്യക്തിപരമായ ഭൂവുടമയും ഇല്ലാതാകണമെന്നു നാം ആഗ്രഹിക്കുന്നു; ഇതിന്റെ സ്ഥാനത്ത് വ്യക്തിപരമായ ഭൂസേന നിലനിൎത്തുവാനും.
സ്വന്തം കൈകൊണ്ട് കൃഷി ചെയ്യാത്തവരുടെ പക്കലേക്ക് ഭൂമി വന്നുതുടങ്ങിയതോടുകൂടി ഒരു പുതിയ ജാതി ഉടമസ്ഥനും കുടിയാനുമുണ്ടായി. തൽഫലമായി അവരുടെ താല്പര്യങ്ങൾക്കു തമ്മിൽ സംഘട്ടനവും. ഭൂമിയിൽ കൃഷിചെയ്യുന്നവനു അവന്റെ അവകാശങ്ങളും, അവനു സമുദായത്തിൽ അഭ്യഹിതമായ സ്ഥാനവും നല്കി ഈ സംഘട്ടനം അവസാനിപ്പിക്കുവാൻ നാം ആഗ്രഹിക്കുന്നു. തനിക്കു സാമ്പാർശാതം പൊതിഞ്ഞുകിട്ടണമെന്നു അവൻ ആഗ്രഹിക്കുന്നില്ല; സ്വന്തം കൈകൾകൊണ്ടു പണിയെടുത്ത് തന്നേയും തന്റെ കുടുംബത്തേയും പുലത്താൻ വേണ്ട സാധനങ്ങൾ ഉല്പാദിപ്പിക്കുന്നതിനു ഭൂമി ലഭിക്കണമെന്ന അവനു മോഹമുള്ളൂ. അവൻ ഈ മോഹം തടയാൻ നമ്മെക്കൊണ്ടാവില്ല. നേരെമറിച്ച് അവനും അവകാശപ്പെട്ട ഈ ആവശ്യം സാധിപ്പിച്ചുകൊടു ക്കേണ്ടത് സമുദായത്തിന്റെ കടമയാണ്.
(8_11_55ന് പീതാപുരത്തുചെയ്ത ഹിന്ദി പ്രസംഗത്തിൽ നിന്ന്.)