ഉള്ളടക്കത്തിലേക്ക് പോവുക

താൾ:വിനോബയുടെ ശബ്ദം.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38

സഹായിക്കുമെന്നതു വാസ്തവമാണ്. എങ്കിലും നിങ്ങളുടെ ദിക്ക ലേക്കു വേണ്ട പദ്ധതികൾ നിങ്ങൾ തന്നെയാണ് തയ്യാറാകേണ്ടത് നിങ്ങൾ ആന്ധ്രയിലെ ഓരോ ഗ്രാമത്തിലും ചെന്ന് ബാബ പറ യുന്നത് അവർ വിവരിച്ചുകൊടുത്താൽ, ബുദ്ധിയുള്ളവരാകകൊ ണ്ട് ആന്ധ്രയിലെ കഷകർ വേഗം അതു മനസ്സിലാക്കും. എന്നാൽ പിന്നെ ഇപ്പോൾ ചെയ്യുന്നതുപോലെ, ഇവിടെനിന്നു ഒരേക്രയും. അവിടെനിന്നു ഒരേക്രയും പിരിക്കുകയെന്ന ബുദ്ധിമുട്ട് നിങ്ങൾക്കു ണ്ടാവില്ല. ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം വന്ന് നിങ്ങളോടു പറ Do. “ഞങ്ങൾ ഞങ്ങളുടെ ഭൂപ്രശ്നം പരിഹരിച്ചിരിക്കുന്നു. ഭൂമിയി ല്ലാത്തവരും പോരാത്തവക്കും ഞങ്ങൾ ഭൂമി കൊടുത്തിരിക്കുന്നു. ആധാരം തയ്യാറാക്കുക, ദാതാക്കന്മാരുടെ ഒപ്പു ശേഖരിക്കുക മുതല യ എല്ലാപണികളും കഴിച്ച് അവർ അതൊക്കെ യി ഭൂദാനസമിതി ആപ്പിസ്സിൽ കൊണ്ടുവന്നു തരും. ഇതൊക്കെ ചെയ്യാൻ സമയം വേണമെന്ന് എനിക്കറിയാം. എങ്കിലും ആ സമയം ദീഘമാകണമെന്നില്ല. ഒരു ഗ്രാമത്തിന്നു ഒരു കൊല്ലം വേണമെങ്കിൽ, ഇന്ത്യ മുഴുവൻ എത്ര കൊല്ലം വേണം പക്ഷെ പ്രകൃതി ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്. വേനൽകാലം വന്നാൽ ഇന്ത്യയിൽ എല്ലായിടത്തും മാമ്പഴമായി. അതുപോലെ,. നിങ്ങളുടെ ഗ്രാമത്തിൽ ഗ്രാമരാജ്യം സ്ഥാപിക്കുന്ന സമയംകൊ ണ്ട് ഇന്ത്യയിലെ 5 ലക്ഷം ഗ്രാമങ്ങളിലും അതു സ്ഥാപിതമാകും. ഈ സന്ദേശം സർവ്വം പ്രചരിപ്പിക്കുവാൻ സാധിച്ചാൽ, ഒന്നോ രണ്ടോ ലക്ഷം ഏക്ര ശേഖരിക്കുകയെന്ന നിസ്സാര ജോലിയിൽ ഏ പ്പെടേണ്ടതായി വരില്ലെന്നും കോടിക്കണക്കിലുള്ള ഏത്രയെപ്പറ്റി അവർ പറഞ്ഞുതുടങ്ങുമെന്നും ആന്ധ്രക്കാരോടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാര്യം മുഴുവൻ ഞാനിന്ന് ഒരു മന്ത്രരൂപത്തിൽ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്നു. ഒന്നാമത്തേത് കേന്ദ്രീകൃതസ്വരാജ്; രണ്ടാമത്തേത് വികേന്ദ്രീകൃതസ്വരാജ്. മൂന്നാമത്തേത്, രാജിൻറെ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/42&oldid=221339" എന്ന താളിൽനിന്ന് ശേഖരിച്ചത്