താൾ:വടക്കൻ പാട്ടുകൾ.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മടലോല ഈളും ചീന്തി * തോട്ടികുലച്ചു ചുവടുംവെച്ചു ചാപ്പൻ വരുന്നവരവന്നേരം * കണ്ണാലെ കണ്ടുള്ള കുഞ്ഞിഒതേനൻ * തെക്കിനി വാതിലും തുറന്നുതന്റെ ഉറുമിപരിച തൊഴുതെടുത്തു * ഏടട്ടനോടയപ്പിച്ചു പോകുന്നല്ലോ * മുമ്പിൽ പുലിക്കുന്തം തണ്ടാച്ചേരി * വല്യമരക്കാരൻ കുഞ്ഞിഒതേനൻ * ഇരുവരും വേഗത്തിൽപോകുന്നല്ലോ * പുലി മുണ്ടക്കാട്ടിലങ്ങെത്തുംന്നേരം * പുലിമുണ്ടച്ചാത്തു കുറുപ്പുതാനും * കൂടെ പതിനൊന്നനുജന്മാരും * ഒതേനനെ കണ്ണാലെ കാണുന്നേരം * ചുങ്കപ്പയിസ്സക്കു ചോദിച്ചല്ലോ * കേട്ടു പകരം പറഞ്ഞൊതേനൻ * പുലിമുണ്ടച്ചാത്തുകുറുപ്പെയെന്റെ * പൊന്നിയം മൂന്നാളടുത്തുപോയി * പൈസക്കു നിനക്കുകൊതിയുണ്ടെങ്കിൽ * നാതിയൻ കത്തിയുമെടുത്തു വായോ * ആവാക്കുകേട്ട കുറുപ്പുതാനും * കൂടെ പതിനൊന്നനുജന്മാരും * അരിശം നടിച്ചു പറഞ്ഞാളുന്നു * ധിക്കാരവാക്ക്പറഞ്ഞവനെ വേഗം പിടിച്ചുകെട്ടവേണം * അങ്ങിനെ പറഞ്ഞവരെല്ലാരും * ഒതേനക്കുറുപ്പിനെ വളയുന്നല്ലോ * അരിശംകൊണ്ടൊന്നു വിറച്ചൊതേനൻ * മാനത്തും നോക്കി നിലത്തും നോക്കി * നിലയിന്നൊരന്തം മറിഞ്ഞുകണ്ടു * കാലുവന്നു ഭൂമിയോട് ചേരുംമുമ്പെ * പുലിമുണ്ടച്ചാത്തുക്കുറുപ്പിന്റെയും * പുലിപോലെവന്നനുജന്മാരെയും * പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ * പോകപ്പുറപ്പെട്ട കണ്ടാച്ചേരി * മാറ്റാനോടേറ്റും മെയ്തളർന്നു * പാരം നടന്നതുകൊണ്ടുമിപ്പോൾ * ക്ഷീണം പെരുത്തുരണ്ടനിക്കു ചാപ്പാ * ഇവിടെ കുറഞ്ഞൊന്നിരിക്കു നമ്മൾ * അവിടെ തണൽ കൊണ്ടിരുന്നവർ * ഒതേനനപ്പോളുറക്കം വന്നു * ചാപ്പന്റെ മടിയിൽ തലയുംവെച്ച് * ഒതേനൻ കിടന്നിട്ടുറങ്ങുന്നേരം * കതിരൂൻച്ചണ്ടപെരുമലയൻ * ഇരുപത്തിരണ്ടു മലപ്പിള്ളേരും * യോഗംമദിച്ചു വരുന്നുണ്ടല്ലോ * ആറ്റുമണപ്പുറത്തെത്തിയപ്പോൾ * ഒതേനൻ തന്നെയും ചാപ്പനെയും * കണ്ണാലെകണ്ടു പെരുമലയൻ * വിളിച്ചുപറഞ്ഞു മലയനല്ലോ * ഇരുപത്തിരണ്ടെന്റെ കുട്ടികളെ * നോക്കെടാ നോക്കെടാ കുട്ടികളെ * തച്ചോളി എളയക്കുറുപ്പിന്റെയോ * പൊന്നിയം മൂന്നാളടുത്തുപോയി * എളകതിരു കൊത്തിപ്പാറും പോലെ * കാരയിന്നു നെയ്യപ്പം കുത്തും പോലെ * പപ്പടം വരട്ടിയെടുക്കും പോലെ * എനിക്കെനിക്കു കൊത്തണം വാളും കയ്യും * എനിക്കെനിക്കു പോകണം പൊന്നിയത്തെ * ഇങ്ങനെ പറഞ്ഞുകൊണ്ടു പോകുംനേരം * ഒറ്റച്ചെവിടാലെ കേട്ടുചാപ്പൻ * ഒതേനനത്തന്നെ വിളിക്കുന്നല്ലോ * എന്തൊരുറക്കം കുറുപ്പെയിതു * കതിനൂൽച്ചുണ്ടു പെരുമലയൻ * ഇരുപത്തിരണ്ടു മലയപ്പിള്ളരും * തമ്മിൽ പരഞ്ഞിട്ടു കൊണ്ടുപോന്നെ * എളയക്കുറുപ്പിന്റെയോ * പൊന്നിയംമൂന്നാളടുത്തുപോയി * എനിക്കെനിക്കു പോകണം പൊന്നിയത്ത് * എളകതിർകൊത്തി പാറുംപോലെ * കത്തുംപോലെ * പപ്പടം വാട്ടിയെടുക്കും പോലെ * എനിക്കെനിക്കു കൊത്തണം വാളും കയ്യും * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * മലയനെ വേഗം വിളിക്കുന്നല്ലോ * കതിനൂൽച്ചുണ്ടു പെരുമലയാ * ഇങ്ങുവാ പെരുമലയ * പൊന്നിയത്തു പോണതു പിന്നെയാവാം * നമ്മളൊരു പന്തി പോയ്യായിപ്പോൾ * ആ വാക്കു കേട്ടുപെരുമലയൻ * വളക്കെ ഞെളിഞ്ഞു പറയുന്നല്ലോ * അതിനുകയിക്കില്ല തമ്പുരാനെ * മലയനടുത്തിട്ടു പൊന്നുതിന്നു * തച്ചോളിയോമന കുഞ്ഞിഒതേനൻ * കയ്യില കെട്ടിമുറുക്കുന്നല്ലോ * മലയനും കയ്യിലകെട്ടിവേഗം * ഉറുമി പരിച തൊഴുതെടുത്തു * കിഴക്കും പടിഞ്ഞാറും നിന്നവരെ * പട *

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/4&oldid=174200" എന്ന താളിൽനിന്ന് ശേഖരിച്ചത്