താൾ:വടക്കൻ പാട്ടുകൾ.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേന * ചാത്തുവോട് കൊണ്ടു തുടങ്ങരുത് * ചാത്തുവോട് കൊണ്ടുത്തുടങ്ങിയോരാതം * തന്നില്ലംകണ്ടു മരിച്ചോരില്ല * പിന്നെയും കേൾക്കണം പൊന്നനുജ * കോഴിക്കോട്ടങ്ങാടി ചോയ്ക്കൊണ്ടാലും * അന്നുപോയിട്ടിന്നു വരുവാനാണ് * നിന്നാലെളുതല്ല കുഞ്ഞിഒതേന * ഉത്തരം പകരം പറയുന്നില്ല * പിന്നേയുമേട്ടൻ പറയുന്നല്ലോ * കേട്ടുധരിക്കണം പൊന്നുനജ * ഇല്ലിക്കൽ വീടെന്ന വീടുമുണ്ടെ * കോഴിക്കാലിയെമെന്നടവുമുണ് * ട് ല്ലിക്കൽ വിട്ടീൽ നീ പോകരുത് * കോഴിക്കാലിയെടത്തിനു പോകു വീയെ * നമ്മുടെ വീടാണു നേരനുജ * ഒന്നുംമറക്കല്ലെ നീയൗതേന * ആമെന്നനുവാദം മുളി ഒതേനൻ * ചാപ്പനെ വിളിച്ചു പറയുന്നല്ലൊ * ഒതയൊത്തേടത്തു ചാപ്പാ കണ്ടാച്ചേരി * കോഴിക്കോട്ടങ്ങാടിപോകുവേണം * താമസിയാതെ പുറപ്പെടണം * ചാപ്പനോടിങ്ങനെ പറഞ്ഞൊതേനൻ * തെക്കിനിയകത്തു കടന്നതന്റെ * കാച്ച്യെണ്ണക്കുറ്റികളത്തെടുത്തു പിഞ്ഞാണക്കിണത്തിൽ പകരുന്നല്ലൊ * എണ്ണപ്പല്പയും വലിച്ചു വെച്ച് * പലയിമ്മേലിതന്നെണ്ണാകേച്ചൊതെൻ * താളിയും വാകയും മറ്റുമായി * തന്റെ കുളങ്ങരെ ചെന്നുനിന്നു * താളിപിഴിഞ്ഞു കൊതുമ്പരിച്ചു * താളിയും തേച്ചു മെഴിക്കിളക്കി * വാകപ്പൊടിതേച്ചു മയം വരുത്തി * മുങ്ങിക്കളിച്ചു കരയ്ക്കൽവന്നു * തേവാരകല്ലേറി നീന്നൊതേനൻ * അരികറി തേവാരമമ്പത്തൊന്നും * കുളികുറി തേവാരം നൂറുമൊന്നും * തേവാരമെണ്ണിയുഴക്കുകഴിച്ചു * അവിടുന്നു വേഗത്തിൽ പോരന്നാരേതനൻ * ചാണമുരട്ടുവന്നിരിക്കുന്നല്ലോ * വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു * ചാണയുമമോറി കൊരട്ടുമോറി * ചനുനമുരസി വടിച്ചെടുത്തു * നല്ല കളഭവും കസ്തൂരിയും * കോഴിക്കോടൻ ചാന്തും ചന്ദനവും * നാലുമണമൊന്നായിച്ചേർത്തുവേഗം * നായർ കറിയഞ്ചും തൊട്ടുപിന്നെ * കടത്തുകൈ വയനാടൻ വരവരഞ്ഞ * ചാണമുരട്ടുന്നെഴുനീല്ക്കുന്നു * വേഗമകത്തു കടന്നുചെന്നു * പട്ടിട്ടപെട്ടി മുഖം തുറന്നു * മക്കത്തിന്നോടിവന്ന കന്നിയോല * ഓടക്കുഴലിൽ തിരിച്ച പട്ട് * അണയോടെ എടുക്കുന്നു കുഞ്ഞിഒതേനൻ * പട്ടുടുത്തൊറ്റ തൊഴിയുംവെച്ചു * പൊന്നിട്ടപെട്ടി മുഖം തുറന്നു * കോട്ടപ്പണി നല്ല പൊൻതുടരം * പട്ടിന്നരഞ്ഞാണം ചേർക്കുന്നുണ്ട് * രാമായണങ്കഥ കൊത്തിയവള * വലങ്കയ്യിക്കിട്ടു തടം ചുരിക്കി * നാലുവിരൽക്കെട്ടുമോതിരവും * പൊൻകുഴലൂതി മുടിചായിച്ചു * വീരാളിവീതു തലയിൽക്കെട്ടി * കൊത്തിച്ച കത്തിയും പൊൻചങ്ങല * നാഭികനക്കൊച്ചേരുന്നതല്ലോ * ചമയങ്ങളെല്ലാം ചമയുന്നേരം * വെൺമുരുക്കു പൂത്തുഒലഞ്ഞപോലെ * വെയിലത്തു കന്നിനിറഞ്ഞപോലെ * വേഗം പുറത്തേക്ക് വന്നൊതേനൻ * വെള്ളോട്ടുകിണ്ടിയിൽ നീരെടുത്തു * കൊട്ടത്തടംപുക്കു കൈനനച്ചു * ഊണിന്നുവന്നങ്ങിരുന്നൊതേനൻ * കാവിലെ ചാത്തൊത്തു കോങ്കിയല്ലോ * പൂവനിലയും മുറിച്ചുവെച്ചു * പൂപോലെച്ചോറുവിളമ്പുന്നല്ലോ * പൊൻപോലെനാലുതരം കറിയും * കുപ്പയിച്ചേനകൊണ്ടുപ്പേരിയും * മഴവെള്ളം പോലെ യുരുക്കുനെയും * ഒക്കെയും കൊണ്ടടു വിളമ്പിയല്ലോ * വേണ്ടുന്നചോറു വാരീട്ടുണ്ടൊതേനൻ * വായയും കയ്യും സുഖംവരുത്തി * വെറ്റിലമുറുക്കും കഴിച്ചുപിന്നെ * തെക്കൻ കാറ്റൂതും പുന്തിണ്ണമേൽ * കാരറ്ററ്റവിടെയിരിക്കുന്നേരം * ഒതയോത്തടത്തുചാപ്പൻ കണ്ടാച്ചേരി * ഇട്ടനരിച്ചോറു പച്ചമോരും * വയറുനിറയോളമുണ്ടു ചാപ്പൻ * ചാലിയക്കച്ച ഞെറിഞ്ഞടുത്തു * നാല്പതു

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/3&oldid=174199" എന്ന താളിൽനിന്ന് ശേഖരിച്ചത്