താൾ:വടക്കൻ പാട്ടുകൾ.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിച്ച പുത്തൻതോക്കു * മയിലെ വെടിവെക്കാൻ നല്ലതോക്കു * മതിലും ഗുരിക്കൾ പറഞ്ഞന്നേരം * ആളേറെകൂടിയ കൂട്ടത്തിന്നു * കുലപ്പേരു എണ്ണിയില്ലെ നീ ഒതേന * നമ്മളിൽ പോരുന്നതും പോരാത്തതും * പൊന്നിയത്തരയാക്കിന്നാട്ടെ ഒതേന * മയിലുവെടിവെക്കാൻ വന്നൊനേതനാ * നിനക്കു കൊതിയേറെയുണ്ടെങ്കിലോ * മയിലായി ഞാനാടി വന്നൊളാലൊ * പൂവനെങ്കിൽ കൂകിത്തെളിയും ഞാനെ * പെടയെങ്കിൽ വാലാട്ടിപ്പോകുമല്ലോ * അന്നേരം വെടിവെച്ചോ നീയൊതേന * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * വളരെത്തെളിഞ്ഞു പറയുന്നല്ലോ * മതിലുഗുരുക്കളെ നിങ്ങളോടു * നല്ലയുറപ്പോ കളിയോയിതു * നല്ലയുറപ്പുതന്നെ കുഞ്ഞിഒതേന * മേലിലുവരുന്നൊരു കുംഭമാസം * ഒമ്പതും പത്തും പതിനൊന്നിനും * മൂന്നു ദിവസം പടയൊതേന * ഒമ്പതാം തീയതി ബുധനാഴ്ച്ച * ബുധനാഴ്ച്ച നല്ല ദിവസമാണ് * പൊന്നിയത്തുവന്നോ നീ കുഞ്ഞിഒതേന * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേൻ * തിങ്ങളിലോരോ കളിയെനിയ്ക്കു് * കൊല്ലത്തിലോരോരോ പേറെനിക്കു * അന്നു ഞാൻ തീണ്ടാരിയായില്ലെന്നും * അന്നു ഞാൻ പെറ്റുകിടന്നില്ലെന്നും * പയ്യനിടൻമുരും കത്തിയുമായ് * പൊന്നിയത്തരയാക്കീലെത്തും ഞാനോ * തമ്മിൽ പടയും കുറച്ചവരും * മതിലൂർഗുരിക്കളും ശിഷ്യന്മാരും * അവരുമടങ്ങിയല്ലെ പോരുന്നതു * തച്ചൊളിവീട്ടിന്നും താഴെയുള്ള * പാടത്തിലേക്കൂടി പോകുന്നേരം * തച്ചോളിക്കോമക്കുറിപ്പാകുന്നു * ഗുരിക്കളെ കണ്ണാലെ കണ്ടതല്ലോ * കുറുപ്പു വിളിച്ചു പറഞ്ഞന്നേരം * മതിലുഗുരിക്കളെ നിങ്ങളോടു * വീട്ടിൽ കയറിട്ടു പോകരുതോ * വെറ്റില മുറുക്കും കഴിക്കരുതോ * ഉടനെ ഗുരിക്കൾ പറഞ്ഞോളുന്നു * ഒതേനൻ വെറ്റില തന്നെനിക്കെ * വീട്ടിൽ കയറാനും നേരംപോര * പൊന്നിയം മൂന്നാളടുത്തുപോയി * ആ വാക്കവിടെ പറ‌ഞ്ഞുകൊണ്ടു * ഗുരിക്കളയപ്പിച്ചു പോകുന്നല്ലൊ * കുറുപ്പു മനസ്സിൽ നിനയ്ക്കുന്നല്ലൊ * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവുട്ടുവേല കഴിച്ചോണ്ടെടാ * അറിവിലതേയുള്ളു കുഞ്ഞിഒതേന * അങ്ങനെ നിനച്ചങ്ങിരിക്കുന്നേരം * തച്ചോളി ഓമന കുഞ്ഞിഒതേൻ * കാവൂട്ടും വേല കഴിച്ചുകൂട്ടി * വരവും ചിലവും കണക്കുനോക്കി * എല്ലാരെയും മേലിലയച്ചുകൊള്ളു * ഗോപുരവാതിലടച്ചു പൂട്ടി * ചാപ്പനുമായിപ്പുറപ്പെടുന്നു * തച്ചോളിവീട്ടിലും ചെല്ലുന്നേരം * കറുപ്പുപടിക്കലിരുന്നിട്ടുണ്ട് * ആചാരത്തോടെ അടക്കത്തോടെ * ഏട്ടൻറരികത്തുചെന്നുനിന്നു * ഏട്ടനന്നേരം പറയുന്നല്ലോ * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവൂട്ടം വേലകഴിച്ചൊണ്ടെടോ * അറിവിലതേയുള്ളൊന്നൊതേനാ * ഗുരുക്കളോടു കൊണ്ടുവെച്ചോ നീയ്യെ * മതിലുഗുരുക്കളങ്ങാനിപ്പൊഴെ * പതിനായിരത്തിനു ഗുരിക്കളല്ലെ * നിനക്കു മെനിക്കും ഗുരുക്കളല്ലെ * ഗുരിക്കളോടും നീ പടകുറിച്ചോ * നിനക്കുഒത്തോനായിക്കോകുഞ്ഞിഒതേന * അങ്ങനെ പറഞ്ഞാടകൂടിയല്ലൊ * പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ * ഏട്ടനന്നൊടല്ലെ പറയുന്നതു * തച്ചോളിഓമന എന്റെ ജേഷ്ടാ * പോന്നിയം മൂന്നാളെടുത്തുപോയി * പട്ടായിട്ടും പട്ടുനുലായിട്ടും * മുന്നൂർ പണത്തിനു ചരക്കുവേണം * കോഴിക്കോട്ടങ്ങാടി പ്പോകവേണം * ആ വാക്കുകേട്ടുള്ളൊരേട്ടനാണെ * ഉടനെ പകരം പറയുന്നല്ലൊ * തച്ചോളിഓമന കുഞ്ഞിഒതേന * കോഴിക്കോട്ടങ്ങാടിയ്ക്കു പോകുന്നെങ്കിൽ * പുലിമുണ്ടങ്കാട്ടൂടെ പോകരുത് * പുലിമുണ്ടചാത്തുക്കുറുപ്പാകുന്നു * കൂടെപതിനൊന്നനുജന്മാരും * ചുങ്കപ്പയിസ്സക്കു വിളിക്കുംനിന്നെ * കൈകടിയോനാണെ നീയൊ

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/2&oldid=174198" എന്ന താളിൽനിന്ന് ശേഖരിച്ചത്