താൾ:വടക്കൻ പാട്ടുകൾ.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരഞ്ഞിടണ്ടെ * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * മാറത്തടിച്ചുകരയുകയും * പൊന്നനുജായെന്നു വിളിക്കുകയും * തച്ചോളിയൊതേനക്കുറുപ്പിനപ്പോൾ * കൂടക്കൂടാലസ്യം വന്നോളുന്നു * അതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു * മഞ്ചലു വരുത്തട്ടെ പൊന്നനുജാ * ഏതാൻപിരാന്തുണ്ടോയെന്റെയേട്ടാ * മഞ്ചലിൽ കേറീട്ടു പോകുന്നേരം * കേളിയുള്ള തച്ചോളിയാണിപ്പോഴേ * പൊന്നിയമ്പടക്കങ്ങുപോയോണ്ടീറ്റു * നടന്നു പോകാൻ കഴിയാഞ്ഞിട്ടിപ്പോൾ * മഞ്ചലിൽ കേറീട്ടുപോകുന്നല്ലോ * മാലോകർ പറഞ്ഞു പരിഹസിക്കും * അന്നേരത്തേട്ടൻ പറയുന്നല്ലോ * എങ്ങനെ നടന്നങ്ങു പോകുന്നതു * ക്ഷീണമുണ്ടല്ലൊ നിനക്കൊതേന * പകരം പറയുന്നു കുഞ്ഞിയൊതേനൻ * നെറ്റിത്തടത്തിനൊരുണ്ട കൊണ്ടാൽ * പണ്ടാരാൻ ജീവിച്ചിരുന്നിട്ടുണ്ടോ * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * നിന്ന നിലയിന്നു വീണുപോയി * മണ്ണിലുരുണ്ടു തിരിയുകയും * മാറത്തടിച്ചു കരയുകയും * പൊന്നനുജായെന്നു വിളിക്കുകയും * പുതിയ കോട്ടലോത്തങ്ങു വാഴുന്നോരും * ചീനം വീട്ടിൽ തങ്ങളുവാഴുന്നോരും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും * കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാലും * എല്ലാരും നിന്നാകരയുംന്നേരം * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * ജനിച്ചവർക്കെല്ലാം മരണമില്ലെ * എന്തിനു നിങ്ങൾ കരകവേണം * അങ്ങനെ പറഞ്ഞിട്ടു നില്ക്കന്നേരം * മണക്കാത്തെരുവത്തു കുഞ്ഞിമാക്കം * ഓളീവർത്തനമറിഞ്ഞോണ്ടീറ്റ് * നേമത്തുണിയാലെ പോന്നവളും * പൊന്നിയത്തരയാക്കിലെത്തുംനേരം * കണ്ണാലെ കണ്ടല്ലോ കുഞ്ഞിയൊതേനൻ * ചന്തുവോടല്ലേ പറയുന്നതു * മാക്കം വരുന്ന വരവുകണ്ടോ * ആളെ പെരുവഴി തെറ്റിക്കണം * എന്നെയൊരുന്നോക്കുകണ്ടോട്ടല്ലേ * ആ വാക്കു കേട്ടുള്ള പയ്യംമ്പള്ളി * ആളെ പെരുവഴി തെറ്റിക്കുന്നു * മാക്കമൊതേനൻനരികെ വന്നു * നോക്കുന്നേരം കുറുപ്പിനല്ലോ വെടിക്കൊണ്ടടയാളം കാണ്ടമാനുണ്ട് * അതു കണ്ടവളും കരയുന്നേരം * പറയുന്നുണ്ടോമനകുഞ്ഞിയൊതേനൻ * മാനം കെടുക്കല്ലേ കുഞ്ഞിമാക്കേ * എന്നെയൊരുന്നോക്കു കണ്ടല്ലോ നീ * വേഗംതെരുവത്തു പോടിമാക്കേ * തന്റെ ചെറുവിരൽക്കു പൊൻമോതിരം * മാക്കത്തിനൂരിക്കൊടുത്തൊതേനൻ * എന്നെ നീ കാണുന്നപോലെയെന്റെ * നോതിരം കണ്ടങ്ങിരുന്നൊ നീയും * മാക്കത്തിനേയും പറഞ്ഞയച്ചു * എല്ലാരും പോകാൻ പുറപ്പാടായി * നൂറ്റൊന്നുകറ്റി വെട്ടിവെപ്പിച്ചു * എല്ലാരുമൊന്നായിപ്പോരുന്നേരം * പയ്യംപള്ളി ചന്തു ചോദിക്കുന്നു * കയ്യെപ്പിടിക്കട്ടെ ഞാനൊതേന * ഉടനെ പകരം പറഞ്ഞൊതേനൻ * തച്ചോളി വീട്ടിലങ്ങെത്തുവോളം * എന്റെ കയ്യാരും പിടിക്കവേണ്ട * അന്നടത്താലെ നടന്നെല്ലാരും * പെരിങ്ങണ്ടനാണ്ട പുഴയ്ക്കടുത്തു * ചോദിക്കുന്നന്നേരം കുഞ്ഞിഒതേനൻ * ഞാലിക്കരമേലെ പയ്യമ്പള്ളി * എവിടെയാണെത്തിയതു നമ്മളിപ്പോൾ * പെരിങ്ങണ്ടനാണ്ട പുഴയാണിതു * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * കൂടക്കൂടാലസ്യം വന്നെനിക്കു * വേഗത്തിലക്കര കടക്കവേണം * ആ വാക്കു കേട്ടുകൂടുമ്പോളേട്ടൻ * മാറത്തടിച്ചുകരയുന്നതും * പൊന്നനുജായെന്നു വിളിക്കുന്നതും * ചെവിടോർക്കിൽ തച്ചോളിവീട്ടിൽ കേൾക്കാം * തോണി കരേറിയിരുന്നെല്ലാരും * അക്കരെ ചെന്നിറങ്ങിയല്ലോ * പറയുന്നുണ്ടോമനക്കുഞ്ഞിയൊതേനൻ * പന്തക്കലെക്കൂടി പോകുന്നേരം * അവിടെയൊരു ചിറ്റമുണ്ടെനിക്കു * മുണ്ടോക്കൻ വീട്ടിലെ കുഞ്ഞ്യങ്കമ്മ * വെള്ളോട്ട കിണ്ടിയില്ട നീരും കോരി * നടക്കോണിക്കൽ വന്നു നില്ക്കുമല്ലോ * അവളുമൊരു നോക്കുകണ്ടോട്ടെന്നെ * മുണ്ടൊക്കൻ വീട്ടിലെ കുഞ്ഞിക്കണ്ണാ * എന്നെയൊരു

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/12&oldid=174194" എന്ന താളിൽനിന്ന് ശേഖരിച്ചത്