താൾ:വടക്കൻ പാട്ടുകൾ.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിലയിന്നൊരന്തം മറിഞ്ഞുകൊണ്ട് * അരയാത്തറമ്മലും വന്നുനിന്നു * കാറ്റേറേവിണ്ടയിരിക്കുമ്പൊഴെ * കണ്ടാച്ചേര്യോമന കഞ്ഞിച്ചാപ്പൻ * ഇളനീരു കൊത്തികൊടുത്തോളുന്നു * ഇളനീർ കുടിച്ചിട്ടു ദാഹം തീർന്നു * വെറ്റിലമുറുക്കും കഴിഞ്ഞനേരം * നാലു കോലോം വാണുള്ള തമ്പാന്മാരു * ഉടനെയരുളിച്ചെയ്തോളുന്നു * തച്ചോള്ളി ഓമന കുഞ്ഞിയൊതുന്നു * നേരമങ്ങുച്ചതിരിഞ്ഞുപോയി * ഇവിടുന്നു വേഗം പുറപ്പെടേണം * എല്ലാരും പോകാൻ പുറപ്പാടായി * തച്ചോളി ഓമനക്കുഞ്ഞിയോതേനൽ * ഇടിയായുധമങ്ങു നോക്കുന്നേരം * മടിയിലുമെങ്ങാനും കാണാനില്ല * പൊന്നിയത്തേഴയ കണ്ടത്തിന്റെ * വലിയ വരമ്പിന്റെ മോളിലാണ് * ആയുധം വെച്ചു മറന്നുപോയി * ആയുധമെടുത്ത് വരട്ടെ താനും * ആ വാക്കുകേട്ടുള്ള പയ്യംപള്ളി * തെയനനോട് പറയുന്നല്ലോ * ആയുധം പോയാലും പൊയ്ക്കോട്ടെ * മടങ്ങി പടക്കളത്തിൽ പോകരുര് * അപ്പോഴേ ഓമനതൻ പറഞ്ഞതല്ലോ * കേളിയുള്ള നായർ പടയ്ക്കു വന്നു * ആയുധമിട്ടേച്ചുപോയിയിതെന്നു * മാലോകർ പറഞ്ഞു പരിഹസിക്കും * ചങ്ങാതിമാര് വിലക്കിയാലും * ആന തടുത്താലും നില്കയില്ല * ആയുധമെടുത്തു വരട്ടെ ഞാനും * അരയാത്തറമ്മേലെ മുകളിലാണെ * നിലയിന്നൊരന്തം മറിഞ്ഞൊതേനൻ * പൊന്നിയത്തേഴരക്കണ്ടത്തിന്റെ * വലിയ വരമ്പിന്റെ മുകളിലെത്തി * മടിയായുധം ചെന്നു എടുക്കുന്നേരം * മതിലൂർ ഗുരൂക്കളെ ശിഷ്യനായി * ചുണ്ടങ്ങാപ്പോയിലുമായൻകുട്ടി * വരമ്പു തുളച് പതിഞ്ഞിരുന്നു * കരിമാനം ചേർത്തുവെച്ചുവെട്ടി * നെറ്റിത്തടത്തിനു കൊണ്ടനേരം * വെടികൊണ്ടു വട്ടം തിരിഞ്ഞൊതേനൻ * മായനൊളിവിലിരിക്കുന്നുണ്ടേ * കണ്ണാലെകണ്ടുള്ള കുഞ്ഞഒതേനൻ * ഉറുമി തിരിച്ചേറുകൊണ്ടു * രണ്ടുമുറിയായി വീണു മായൻ * ഒറ്റ വെടികേട്ടു പയ്യമ്പള്ളി * നിലയിന്നൊരന്തം മറിഞ്ഞു ചന്തു * ഒതേനനരികത്തു ചെന്നുനിന്നു * മാറത്തടിച്ചു പറഞ്ഞു ചന്തു * നീയോ ചതിച്ചല്ലോ കുഞ്ഞിഒതേന * കഴുത്തിൽകയ്യിട്ടുകെട്ടി പിടിച്ചു ചന്തു * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * എന്നെയനക്കല്ലേ പയ്യമ്പള്ളി * കയ്യിലവേഗം കുഴിക്കെ ചന്തു * കയ്യിലയിൽ പച്ചമരുന്നുണ്ടെല്ലോ * മരുന്നു വെച്ചു മുറി കെട്ടി ചന്തു * ആവാക്കു കേട്ടുള്ള പയ്യമ്പള്ളി * കയ്യില കുഴിച്ചു മരുന്നെടുത്തു * മരുന്നുവെച്ചു മുറികെട്ടിയപ്പോൾ * എഴുന്നേറ്റു നിന്നു പറഞ്ഞൊതേനൻ * മറ്റാരുമല്ല ചതിച്ചതെന്നെ * കയ്യന്നിയേടത്തിലെ തേയിയാണ് * ഏട്ടന്റെയരികത്തു ചെല്ലുന്നേരം * പയ്യാരം കൂട്ടല്ലെ നീയെ ചന്തു * മായനെ കൊന്നൊരുറുമിവാളെ * കണ്ടത്തിൽ കിഞ്ഞി കൊടുക്കെ ചന്തു * ഉറുമി എടുത്തുകൊടുത്തു ചന്തു * പറയുന്നുണ്ടന്നേരം പയ്യമ്പള്ളി * ക്ഷീണം പെരുത്തതീക്കണ്ടൊതേന * കയ്യേ പിടിക്കട്ടെ ഞാനൊതേന * കയ്യേ പിടിക്കേണ്ട മറ്റെയ്ക്കാടൻ * മെല്ലെ നടക്കും നടന്നുവന്നു * അരയാൽത്തറമ്മേലിരുന്നൊതേനൻ * തച്ചോളിക്കോമക്കുറുപ്പാകുന്നു * അനുജനെ കണ്ണാലെകാണുന്നേരം * കുന്നത്തു ഇളംമുടുപൊട്ടുംപോലെ * പൊട്ടിക്കരയുന്നേട്ടനല്ലോ * തച്ചോളിയോമന പൊന്നനുമ്മ * മടിയായുധമൊന്നു വിലക്കി ഞാനോ * വിലക്കിയതൊന്നും നീ കേട്ടില്ല്ലോ * വംശ മുടിഞ്ഞല്ലോ പൊന്നനുജ * അതുകേട്ടനുജൻ പറയുന്നുണ്ട് * പൊന്നിയത്താളെറെ കൂടിട്ടുണ്ട് * പയ്യാരം കൂട്ടല്ലെ നിങ്ങള്ളെ * ജനിച്ചവർക്കെല്ലാം മരണമുണ്ട് * പലരേയും നമ്മൾ കൗമ്മിച്ചില്ലെ * നമ്മളുമൊരിക്കൽ *

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/11&oldid=174193" എന്ന താളിൽനിന്ന് ശേഖരിച്ചത്