താൾ:വടക്കൻ പാട്ടുകൾ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടാലും * വിഷൂക്കഴിഞ്ഞാലും ചവിട്ടരുത് * നീയിന്നു പൊന്നിയത്തു പൊയ്ക്കൊണ്ടാലും * അരയാൽത്തറാമ്മേലിരുന്നുകൊള്ളേണം * കന്ന നിറത്തിലൊരു പക്ഷിവരും * ഞാന്തന്നെയാണതു കുഞ്ഞിഒതേന * പച്ചനിറത്തിലൊരു പക്ഷിയായി * പുതിയലോകത്തു ഭഗവതിയും * നിന്റെയിടത്തും വലത്തുംമായി * അരയാലിൻകൊമ്പള്ള വന്നു നില്ലം * പക്ഷികളെക്കാണും നേരത്തിങ്കൽ * നീയോ പടക്കളത്തിൽ കീഞ്ഞോളണം * ഒന്നിച്ചു ഞാനും പുറപ്പെടുന്നു * അതളപ്പാടു മടങ്ങിയല്ലൊ * തച്ചോളി ഓമനക്കുഞ്ഞിഒതേനൻ * തൊഴുതിട്ടെടഭാഗം മാറിനിന്നു * ശ്രീകോവിൽ വാതിലും പൂട്ടിക്കുന്നു * നൂറ്റൊന്നുകറ്റി വെടിവെപ്പിച്ചു * അവിടുന്നു വേഗത്തിൽ പോയെല്ലാരും * പെരിങ്ങണ്ടനാളെ പുഴകടന്നു * തച്ചോളി ഓമനക്കുഞ്ഞി ഒതേനൻ * പരിച തുടക്കുമണി ചൊല്ലിയപ്പോൾ * മൂക്കാത്തമ്പടഞെടുങ്ങിപ്പോയി * കാക്കാതം നാടുകുലുങ്ങിപ്പോയി * നനടത്തത്താലെ നടന്നെല്ലാവരും * പൊന്നിയത്തരയാലക്കിലെത്തും നേരം * ആയിരത്തൊന്ന് വെടിവെപ്പിച്ചു * അരയാത്തറമേലിരുന്നൊതേനൻ * മതിലുഗുരിക്കളും ശിഷ്യൻമാരും * അവരുമവിടെയങ്ങു വന്നിട്ടുണ്ടെ * ഏറിയജനങ്ങളും കൂടീട്ടുണ്ട് * തച്ചോളി ഓമനകുഞ്ഞിഒതേനൻ * അരയാലിൻ മുകളിലും നോക്കുന്നേരം * പച്ചയും ചുകപ്പും നിറത്തിലുള്ള * പക്ഷികളെടുത്തും വലത്തുമായി * അരയാലിൻ കൊമ്പത്തിരിക്കുന്നുണ്ട് * മതിലും ഗുരുക്കളതുനേരത്തു * പൊന്നിയത്തേഴരക്കരക്കണ്ടത്തേനു * പടവിളി മൂന്നുവിളിവിളിച്ചു * അതുകേട്ടതുനേരം കുഞ്ഞിയൊതേനൻ * കടത്തുവൈനാടുവാഴും തമ്പുരാന്റെ * തൃക്കാലുചെന്നപിടിച്ചുവേഗം * അച്ഛന്റെ കാലുംപിടിച്ചു പിന്നെ * ഏട്ടന്റെ കാലും പിടിച്ചൊതേനൻ * അരയാൽത്തറാമ്മലും ചെന്നുനിന്നു * പടവിളി മൂന്നുവിളിച്ചു * ഉറുമിതിൽമ്പിപ്പിടിച്ചുകൊമ്ടു * നിലയിലൊരന്തം മറഞ്ഞൊണ്ടിറ്റു * വള്ളി നരി തുള്ളി നിഴങ്ങും പോലെ * ഗുരിക്കുളെ മുമ്പിലും തുള്ളിവീണു * തിഴക്കും പടിഞ്ഞാറും നിന്നുവരരും * പടക്കോഴി കൊത്തിപ്പിരിയുംപോലെ * മൂന്നുദിവസം പൊറുത്തുകൊണ്ട * സൂചിക്കിരിമ്പിനു പഴതുമില്ലെ * പച്ചമരുന്നിനു മുറിയുമില് * ഗുരുക്കളന്നേരം പറയുന്നല്ലോ തച്ചോളി * ഓമനക്കുഞ്ഞിഒതേനൻ കള്ളച്ചുമടു * വെച്ചടിക്കും ഞാനൊ നല്ലോണം * നോക്കിത്തടുത്തോ നീയെ * അപ്പറഞ്ഞമ്പായി ചുടും മുമ്പെ * മതിലുനുഗുരിക്കളങ്ങാകന്നതു * കള്ളച്ചുമടുവെച്ചീടുന്നു * കത്തുപലിശയിൽതടുത്തൊതേനൻ * ഗുരിക്കളോടല്ലെ പറഞ്ഞീയതെ * മതിലും ഗുരിക്കളെ നിങ്ങളോടു * പുഴിക്കടവിനടിക്കും ഞാനൊ * നോക്കിനല്ലോണം തടുത്തോളണം * പറഞ്ഞുതിരും മുമ്പെ കുഞ്ഞിയെൾതനൻ * അടിക്കും മുടിക്കും തിരുമേനിക്കും * പുഴിക്കടവിനടിച്ചുട്ടുന്നു * മതിലുഗുരിക്കളതുനേരത്തുനായിക്കണക്കായി വീണുപോയി * അന്നേരം വാടും കൈകൊത്തിയൊതേനൻ * പിന്നത്തെ കൊത്തിനു ഗുരിക്കളലോ * രണ്ടുമുറിയായി വീണുപോയി * ഗുരിക്കളോടൊന്നിച്ചു വന്നിട്ടള്ള * പരന്തുകുലെമ്മൻ പണിക്കരേയും * കരിമ്പിൻ തുരുത്തിയപ്പണ്മിക്കാരേയും * അവരേയും വാളുംകൈകൊത്തി ഒതേനൻ * നിലയിന്നോരന്തം മറാഞ്ഞോണ്ടിറ്റു * കാലുവന്നു ഭുമിയോടി ചേരുംമുമ്പേ * മതിലുഗുതക്കളെ ശിഷ്യന്മാരിൽ * ആയിരത്തിൽ തലയറുത്തു * ചോരയിലൊന്നായിക്കുളിക്കുകയും * പടവിളിവിളിച്ചു നടക്കുകയും * അതുതന്നെകണ്ടുള്ള തമ്പാന്മാരും * ഉടനെയരുളിച്ചെയിതോളുന്നു * പടജയിചിചുള്ളവരാതം പിന്നെ * പടക്കളത്തിലൊട്ടും നിലത്തരുത് * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/10&oldid=174192" എന്ന താളിൽനിന്ന് ശേഖരിച്ചത്