താൾ:വടക്കൻ പാട്ടുകൾ.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അനുബന്ധം[1]


തച്ചോളി ഒതേനൻ

പൊന്നിയൻ പടയ്‌ക്കു പോയ പാട്ടുകഥ


തച്ചോളിയോമനകുഞ്ഞിഒതേനൻ * ആചാരത്തോടെയടക്കത്തോടെ * ചിത്രത്തുണുമൊളിമറഞ്ഞു * മോതിരക്കയ്യാലെ വായുംപൊത്തി * ഏട്ടനോടല്ലേ പറയുന്നതു * ഒലവണ്ണൂർ കാവിൽ ഭഗവതിക്കു * കാവൂട്ടും വേലയടുത്തുപോയി * കിഴക്കേനട നൽ തിരുമുമ്പിലും * പന്തൽപ്പണി കുറ്റം തീരവേണം * എട്ടനന്നേരം പറയുന്നല്ലോ * അപ്പണി നീ പോയെടുപ്പിക്കണം * ആ വാക്കു കേട്ടുള്ള കുഞ്ഞിഒതേനൻ * കുന്നത്തെ ഇളമുളക്കായലിന്നു * വേണ്ടുന്നതൂണെമുറിപ്പിക്കാനും * ഒലവണ്ണൂർക്കാവിലങ്ങെത്തിക്കാനും * ചാപ്പനെ പറഞ്ഞങ്ങയച്ചൊതേനൻ * മറ്റുള്ളതെല്ലാമൊരുക്കുവാനും * ഏട്ടനെത്തന്നെ അയച്ചോളൊ‌ന്ന് * പിറ്റെന്നാൾ കാലത്തു കുഞ്ഞിഒതേനൻ * പന്തല്പണി പോയെടുപ്പിക്കുന്നു * ഒരുമാസംകൊണ്ടൊരുങ്ങുന്നപണി * എഴുനാൾകൊണ്ടങ്ങു തീർത്തതല്ലോ * തച്ചോളിയോമന കുഞ്ഞിഒതേനൻ * പന്തലൊരുക്കി വെടിയുംവെച്ചെ * പന്തല്പണികുറ്റം കാണാനായി * യോഗംമുതിർന്നാളുകൾ കൂടുന്നല്ലോ * നാലുകോല്വൊംവാണതുള്ള തമ്പാന്മാരും * നാലുകോല്വൊംവാണതുള്ള തമ്പുരാട്ട്യോളും * എല്ലാരുമെഴുന്നള്ളി കൂടുന്നല്ലോ * തച്ചോളി ഓമനകുഞ്ഞിഒതേനൻ * പന്തലിലായി നടക്കു നേരം * മതിലും ഗുരിക്കളും ശിഷ്യൻമാരും * യോഗം മുതിർന്നു വരുന്നുണ്ടല്ലോ * കണ്ണാലെ കണ്ടുള്ള കുഞ്ഞി ഒതേനൻ * കാക്കോടൻ മൂത്ത ഗുരിക്കളോടു * ഉടനെ വിളിച്ചു പറയുന്നല്ലോ * മതിലുംഗുരിക്കൾ വരുന്നുണ്ടല്ലോ * ഗുരിക്കളോടുകൊണ്ടുവെക്കും ഞാനൊ * ഊയിയറവിലെ കുഞ്ഞിയൊതേന * ഗുരിക്കളോടു കൊണ്ടുവെക്കരുതേ * മതിലും ഗുരിക്കളങ്ങാനിപ്പൊഴേ * പതിനായിരത്തിനും ഗുരിക്കളല്ലേ * എന്റെയും നിന്റെയും ഗുരിക്കളല്ലെ * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * പതിനായിരം ശിഷ്യരുണ്ടെന്നാലും * എന്റെ ഗുരിക്കളുമാണെങ്കിലും * കുഞ്ചാരനല്ലെ കുലമവനൊ * എന്റെ തല മണ്ണിൽ കുത്തുവോളം * കുഞ്ചാരനാ ചാരംഞാൻ ചെയ്യൂല * കേട്ടിട്ടുവന്നു ഗുരുക്കളല്ലോ * നടയിലെ വഴിക്കു പിലായവോടാണു * അപ്പോൾ പണിയിച്ച പുത്തൻതോക്ക് * തോക്കതുകൊണ്ടുപോയ്ച്ചാരുന്നല്ലോ * കണ്ണാലെ കണ്ടല്ലോ കുഞ്ഞിഒതേനൻ * ആങ്കാരത്തോടെ നടന്നുകൊണ്ടു * പിലാവിന്നടുക്കലെങ്ങു ചെന്നുനിന്നു * പറയുന്നുണ്ടോമന കുഞ്ഞിഒതേനൻ * പൊൻകുന്തം ചാരും പിലാവോടിപ്പോൾ * മംകുന്തംചാരിയതാരാകുന്നു. * ആ വാക്കിന്നുത്തരമായന്നേരം * മതിലുഗുരിക്കൾപറയുന്നല്ലോ * തച്ചൊളിയോമന കുഞ്ഞിഒതേന * അറിയാതെടംകൊണ്ടു ചാരിപ്പോയി * അറിഞ്ഞേടംകൊണ്ടിങ്ങെടുത്തോളാലോ * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * തോക്കതു ചെന്നിങ്ങെടുക്കുന്നല്ലോ * തോക്കുതിരിച്ചും മറിച്ചും നോക്കി * ഗുരിക്കളെ വിളിച്ചുപറഞ്ഞു ഒതേനൻ * ഇപ്പോൾ പണി


  1. 96-ാം പേജ് നോക്കുക
"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/1&oldid=214706" എന്ന താളിൽനിന്ന് ശേഖരിച്ചത്