താൾ:മൗനഗാനം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


14
അന്നു നാമാദ്യമായ്,ക്കൺമുനത്തെല്ലിനാ-
ലന്യോന്യം സ്വാഗതംചെയ്തനേരം,
പാതിരാത്താരകൾപോലെന്നിലേതാനും
ജ്യോതിഷ്കണങ്ങളടർന്നുവീണു.
മിന്നിപ്പൊലിഞ്ഞിതെൻ ചേതസ്സിലായിരം
മിന്നൽപ്പിണരിൻ സ്ഫുലിംഗകങ്ങൾ.

14-3-1935
15
അരിയ മുന്തിരിയിലകൾ മൂടുമിത്തളിർനികുഞ്ജകം തന്നിൽ
സരളശീകരമിളിതമല്ലികാപരിമളത്തിനു മുന്നിൽ
ഉദിതകൌതുകമമരുമെൻമൃദുഹൃദയവേദിയിലോരോ
മദപരവശമധുരചിന്തകൾ ചിറകടിച്ചടിച്ചെത്തി !

2-3-1934


"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/9&oldid=174182" എന്ന താളിൽനിന്ന് ശേഖരിച്ചത്