താൾ:മൗനഗാനം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


1


പുഞ്ചിരിക്കൊഞ്ചലിൽ ചാലിച്ച വാക്കിനാൽ
വഞ്ചിക്കയല്ലേ നീ ചെയ്ത ചെയ്തതെന്നെ?

-26-2-1936


2


പരസഹസ്രം നവപരിവർത്തന-
പരഭൃതങ്ങൾതൻ പഞ്ചമധാരയിൽ
പുളകമേലുമീ വഞ്ചിവസൂധതൻ
പുകളലകളലഞ്ഞുചെന്നങ്ങനെ
ഭുവനസീമയെപ്പുൽകുമാ, റഞ്ചിത-
ച്ഛവിയനാവിലം, വർഷിച്ചനാരതം,
പരിലസിക്ക നീ, മേൽക്കുമേൽ, പാവന-
പരിണതോജ്ജ്വലചിത്രനക്ഷത്രമേ!

-20-10-1937

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/2&oldid=174158" എന്ന താളിൽനിന്ന് ശേഖരിച്ചത്