താൾ:മയൂഖമാല.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാമുകൻ

(ഒരു ജർമ്മൻകവിതㅡഹീനോ)


ഴലുമാനന്ദവുമേകിയേകി-
യണ‌യുന്നു പോകുന്നു വത്സരങ്ങൾ;
അടിയുന്നു പട്ടടക്കാടുതോറു-
മനുദിനമായിരം മാനസങ്ങൾ.
അതുവിധം നശ്വരമല്ലയെന്നാ-
ലനഘാനുരാഗമതൊന്നുമാത്രം!

ഒരുദിനം മാത്രംㅡഒരിക്കൽമാത്രം
ഭവതിയെക്കാണാൻ കഴിഞ്ഞുവെങ്കിൽㅡ
തവഹസിതാർദ്രമാമാനനം ക-
ണ്ടിവനു മരിക്കാൻ കഴിഞ്ഞുവെങ്കിൽㅡ
അമലേ, ഞാനാനന്ദതുന്ദിലനാ-
യരുളീടും നിന്നോടന്നിപ്രകാരം:
"അവനിയിലിന്നോളം നിന്നെ മാത്ര-
മനുരാഗാരാധനചെയ്തു, നാഥേ!"

--ജൂലൈ 1934


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/4&oldid=174126" എന്ന താളിൽനിന്ന് ശേഖരിച്ചത്