Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14


ബദ്ധപ്പെട്ടു നടന്നു വീട്ടിൽ എത്തിയപ്പോൾ അച്ഛൻ കാപ്പികുടി കഴിഞ്ഞു മുറുക്കുകയായിരുന്നു. ദേവകിക്കുട്ടിയും അടുത്തു നില്ക്കുന്നുണ്ടു്. ഇൻസ്പെക്ടർ ബാലകൃഷ്ണമേനവനെ കണ്ടപ്പോൾ—

"വാലിയക്കാരനേയും കൊണ്ടു എങ്ങോട്ടാണു ഇത്ര അടിയന്തിരമായിട്ടു പോയിരുന്നതു്?" എന്നു ചോദിച്ചു.

"കുറച്ചു സാമാനം വാങ്ങുവാനും പിന്നെ ചില കാൎയ്യങ്ങൾക്കുംകൂടി ഒന്നു പുറത്തേക്കു ഇറങ്ങി എന്നേ ഉള്ളു. അച്ഛൻ ഇന്നലെ വരുമെന്നല്ലെ പറഞ്ഞിരുന്നതു്? ഇന്നു വരുമെന്നു ഞാൻ ലേശം വിചാരിച്ചില്ല. എന്നാൽ പോവില്ലായിരുന്നു."

"എന്താ പിന്നെ ചില കാൎയ്യമെന്നു പറഞ്ഞതു്"? എന്നു തന്നെ കബളിക്കുവാൻ സമ്മതിക്കയില്ലെന്ന നാട്യത്തിൽ, ബാലകൃഷ്ണമേനവന്റെ നേരെ തുറിച്ചുനോക്കിക്കൊണ്ടു്, ചോദിച്ചു. ബാലകൃഷ്ണമേനോൻ ഇൻസ്പെക്ടരുടെ വരവിനെപ്പറ്റി പറഞ്ഞതു് ആദ്യം പറഞ്ഞതിനെ മറയ്ക്കുവാനാണെന്നും ഇൻസ്പെക്ടർ ഉറച്ചു.

ബാലകൃഷ്ണമേനോൻ ദേവകിക്കുട്ടിയുടെ മുഖത്തുനോക്കി കണ്ണടച്ചുകാണിച്ചിട്ടു്—

"കുഞ്ഞികൃഷ്ണൻ പോയിരിക്കയല്ലെ? പോയിഅമ്മക്കു വേണ്ട സഹായം ചെയ്തുകൊടുത്തിട്ടു വരൂ" എന്നു പറഞ്ഞു.

ജ്യേഷ്ഠൻ അച്ഛനെ എന്താവൊ പറ്റിക്കുവാൻ പോകുന്നതു് എന്നു വിചാരിച്ചു ദേവകിക്കുട്ടി അവിടെനിന്നും പോയി.

ഇൻസ്പെക്ടരുടെ ചോദ്യത്തിനു ഉടനെതന്നെ മറുപടി പറയാതെകണ്ടു ബാലകൃഷ്ണമേനവൻ ദേവകി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/20&oldid=173928" എന്ന താളിൽനിന്ന് ശേഖരിച്ചത്