താൾ:ഭാസ്ക്കരമേനോൻ.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
133


രണ്ടുപേരും ഓടിക്കഴിഞ്ഞു. അയ്യപ്പൻനായരുടെ വടി പണിക്കരുടെ കഴുത്തിൽ കൊണ്ടിരിക്കണമെന്നാണു തോന്നുന്നതു്. അയ്യപ്പൻനായരെന്നും ഗോവിന്ദപ്പണിക്കരെന്നും ഉള്ള പേരുകൾ വ്യാജനാമങ്ങളാണു്. ഈ പേരുവച്ചാണു് ഇവർതമ്മിൽ എഴുത്തുകുത്തു നടത്താറു്. ശേഷം എന്റെ സഹായത്തിനു വന്നിരുന്ന ശിഷ്യനും കാൺസ്റ്റബിളും പറയും എന്നു പറഞ്ഞു സ്റ്റേഷനാപ്സർ എഴുന്നേറ്റപ്പോൾ അപ്പാത്തിക്കരിയും എഴുനേറ്റു കൈ കടന്നു പിടിച്ചു.

'അവരാണല്ലൊ ശങ്കരനെ ഇവിടെ എടുത്തുകൊണ്ടു വന്നതു്. ദേഹോപദ്രവംകൊണ്ടാണു് ശങ്കരൻ മരിച്ചതെന്നും തോന്നുന്നുണ്ടല്ലോ. ഭാസ്ക്കരമേന്നേ, എന്നെ സ്നേഹമുണ്ടെങ്കിൽ സത്യം പറയണം. ഗോവിന്ദപ്പണിക്കരെന്നു പറഞ്ഞതു ശങ്കരൻ തന്നെയാണൊ?' എന്നു മുഖത്തുനോക്കിക്കൊണ്ടു ചോദിച്ചപ്പോൾ സ്റ്റേഷനാപ്സർ തല താഴ്ത്തിക്കൊണ്ടു്, 'അതെ' എന്നുമാത്രം മറുപടിപറഞ്ഞു. ഇതു ഇൻസ്പെക്ടരുടെ ചെവികളിൽ ക്രൂരനാരായംപോലെ ചെന്നു തറച്ചതോടുകൂടി 'അയ്യൊ ചതിച്ചുവല്ലൊ ബാലകൃഷ്ണ!' എന്നു നിലവിളിച്ചുകൊണ്ടു, തന്റേടമില്ലാതെ വീണു. ദേവകിക്കുട്ടിക്കു അനുരാഗം കുമാരൻനായരിലാണെന്നും, ശങ്കരമേനവനു ദേവകിക്കുട്ടിയിൽ അനുരാഗമുണ്ടായിരുന്നുവെന്നും ബാലകൃഷ്ണമേനോൻ ശങ്കരമേനവനെക്കൊണ്ടു സംബന്ധം തുടങ്ങിക്കുവാൻ ഉത്സാഹിച്ചിരുന്നുവെന്നും, ഇൻസ്പെക്ടർ ആലോചിക്കുവാൻ തുടങ്ങീട്ടു കുറേ നേരമായതുകൊണ്ടു ഇൻസ്പെക്ടരുടെ ആശാബന്ധം മുഴുവനും അഴിച്ചു അദ്ദേഹത്തിനെ ഈ ദയനീയസ്ഥിതിയിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/139&oldid=173916" എന്ന താളിൽനിന്ന് ശേഖരിച്ചത്