താൾ:ഭഗവദ്ദൂത്.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ ഭഗവദ്ദൂതു്


കർണ്ണൻ- അതും ആലോചിപ്പാനുള്ളതാണു്. ചില പഴമക്കാരുണ്ടു് വിഷമമാക്കിത്തീർക്കാൻ. അവരോടൊന്നും പറവാനും പാടില്ല. ദുര്യോ- ആരായാലും വേണ്ടില്ല. രാജകല്പനയ്ക്കു് ആൾഭേദമില്ല. അച്ഛനായാലും വേണ്ടില്ല, മുത്തച്ഛനായാലും വേണ്ടില്ല. തെറ്റു കണ്ടാൽ ശിക്ഷിക്കും. വിക- കാര്യത്തിന്റെ തീർച്ചയും മൂർച്ചയും ഒക്കെ ഇവിടെത്തന്നെയാണു്. (അണിയറയിൽ) ‘എന്നാലിന്നു നിശാകരാന്വയമതി- ന്നുള്ളോരലങ്കാരമായ് മിന്നുന്നോരു സുയോധനൻ നരവരൻ കല്പിച്ചിതില്ലാവരും നന്നായ്ക്കേട്ടു നടന്നുകൊൾവിനിതിൽ വെ- ച്ചാരെങ്കിലും തെറ്റിയാൽ- പ്പിന്നെത്തെല്ലൊരു വിട്ടുവീഴ്ചയിവിടെ- ക്കാണില്ല കേണീടിലും 19

ധാർഷ്ട്യത്തിന്നു മിടുക്കു പാരമിയലും കണ്ണൻ കടന്നത്രയും ഗോഷ്ടിത്തം തുടരുന്ന നേരമിളകി- പ്പോകാതിരുന്നീടണം വിഡ്ഢിത്തം പിണയുന്നതാകിലധികം ദോഷങ്ങളുണ്ടാം മഹാ- നഷ്ടത്തിന്നിടയാവുമെന്നതു വിശേ- ഷിച്ചും വിചാരിക്കണം. 20

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/96&oldid=202599" എന്ന താളിൽനിന്ന് ശേഖരിച്ചത്