താൾ:ഭഗവദ്ദൂത്.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൯൯


കർണ്ണ: വന്നാലെന്താ? ദുര്യോ-കണ്ടാലെഴുന്നേല്ക്കരുതാരുമിന്നു കൊണ്ടാടിയെന്നാലധികം മദിക്കും വേണ്ടാസനക്കാരണയുന്ന നേരം മിണ്ടാതിരിക്കുന്നതു തന്നെ യുക്തം 6 ദുശ്ശാ-അരുളിച്ചെയ്തതു ശരിയാണു്. വന്നാലാദരവെന്തിനു നിന്നീടട്ടെ മുറയ്ക്കു തിരുമുമ്പിൽ ശകു- ചൊന്നാലായതിനുത്തര- മന്നേരം തോന്നുമായതു ചെയ്യാം 7 ദുര്യോ-(ആലോചിച്ചിട്ടു്) ഒന്നു കൂടി ഉറച്ചു. കണ്ണൻ വന്നണയുന്ന നേരമെഴുന്നേ- റ്റീടും ജനത്തെപ്പരം ദണ്ഡിപ്പിക്കുമെനിക്കു സംശയമതി- ന്നില്ലിന്നു തെല്ലെങ്കിലും സ്വർണ്ണം നൂറു തുലാം തരേണമെഴുനേ- റ്റെന്നാജ്ഞ ലംഘിച്ചവൻ കർണ്ണൻ തന്നെ പറഞ്ഞുവെങ്കിലുമതിൽ ഭേദപ്പെടുത്തില്ല ഞാൻ 8 കർണ്ണൻ- (വിചാരം) ചൊല്ലിക്കേട്ടൊരു പിഴയിതു തെല്ലു കടുപ്പത്തിലായെന്നുണ്ടോ? (സ്പഷ്ടം) എല്ലാം കല്പന പോലെയ- തല്ലാതുണ്ടോ നമുക്കു മതി ഭേദം? 9

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/93&oldid=202596" എന്ന താളിൽനിന്ന് ശേഖരിച്ചത്