താൾ:ഭഗവദ്ദൂത്.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൯൧


അത്രതന്നെയുമല്ലോർത്താൽ ശത്രുക്കളെയശേഷവും പുത്രന്മാർ കൊന്നു വേഗേനധാത്രീരക്ഷണ ചെയ്തിടും 28 എന്നാൽ പോരെ, വ്യസനം ഒട്ടു തീർന്നില്ലേ? കുന്തി- എന്നുടെ കഥ പോകട്ടേ എന്നും ദുഃഖിക്കയെങ്കിലുമതുമാട്ടെ നന്ദനരെ പാലിപ്പതു നന്ദജനാകും ഭവാന്റെ ഭരമാണേ! 29 ഭഗ- അങ്ങിനെത്തന്നെ. ഞാനേറ്റു. അവർക്കു വേണ്ടി ഞാൻ എന്തും ചെയ്യാൻ സന്നദ്ധനാണു്. ധർമ്മപുത്രരുടെ പ്രീതിക്കുവേണ്ടിയാണു് ഇപ്പോൾ പുറപ്പെട്ടതും. കുന്തി-എന്താ കാര്യം? ഭഗ- കൗരവന്മാരുമായിട്ടു യുദ്ധം വേണമെന്നു നിശ്ചയിക്കുകയും അതിന്നു വേണ്ടുന്നതു് ഒക്കെയും ഒരുക്കുകയും കഴിഞ്ഞു. എങ്കിലും ദുര്യോധനനോടു് ഒന്നുകൂടി ഗുണദോഷം പറഞ്ഞു നോക്കണം. അതിനു ഞാൻ തന്നെ വേണമെന്നാണു് ധർമ്മപുത്രരുടെ അഭിപ്രായം. സാദ്ധ്യം ഒന്നുമുണ്ടാവില്ലെങ്കിലും പരീക്ഷിച്ചുനോക്കണം എന്നുവെച്ചു ദൂതനായിട്ടാണു ഞാൻ വന്നതു്. വിദു- (കുന്തിയോടു്) നിങ്ങളുടെ നേരെ കരുണയുണ്ടോ എന്ന സംശയം ഇപ്പോൾ തീർന്നില്ലേ? കുന്തി- (ഭഗവാനോടു്) ദുര്യോധനനെ കണ്ടുവോ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/85&oldid=202586" എന്ന താളിൽനിന്ന് ശേഖരിച്ചത്