താൾ:ഭഗവദ്ദൂത്.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ ഭഗവദ്ദൂതു്


വിചാരിച്ചാലറിയമല്ലോ ഇവരുടെ ജനനദശായാം ദേവകൾ സുമസൃഷ്ടി ചെയ്തതറിവില്ലേ? ആവിലമെന്തിനു പഴുതേ- യാവകയോർത്താലടക്കമുണ്ടല്ലോ 26 അതുതന്നെ പോരാ. അർജ്ജുനന്റെ ജനനസമയത്തിൽ ‘ഭൂഭാരം തീർക്കുന്നതിന്നായി ഇവിടുത്തെ ഈ പുത്രൻ അനേകം ദുഷ്ടനിഗ്രഹം ചെയ്യും.’ എന്നു് അശരീരിവാക്കു കേട്ടതും വിചാരിയ്ക്കു. എന്നാൽ നല്ല വണ്ണം ബോദ്ധ്യം വരും.

ശത്രുക്കളെന്തു പണി ചെയ്കിലുമായവർക്കു മാത്രം ഫലിയ്ക്കുകയില്ലതിലൊന്നു പോലും ചിത്തത്തിലോർത്തിടുക ചോടു കഴിഞ്ഞതായ വൃത്താന്തമെങ്കിലറിയാമതു നല്ലവണ്ണം. 27

ദുര്യോധനാദികൾ അരക്കില്ലത്തിലിട്ടു കൊള്ളി വെയ്പാൻ നിശ്ചയിച്ചു. പാഞ്ചാലിയെ രാജസഭയിൽ നഗ്നയാക്കി നിർത്തുവാൻ ഭാവിച്ചു. കാട്ടിൽ വെച്ചു കോപിഷ്ഠനായ ദുർവ്വാസാവുമഹർഷിയെക്കൊണ്ടു ശപിപ്പിക്കുവാൻ ശ്രമിച്ചു. അർജ്ജുനനെ മൂകാസുരനെക്കൊണ്ടു് നിഗ്രഹിപ്പിക്കുവാൻ ഉത്സാഹിച്ചു. എന്നല്ല; ഇങ്ങിനെയുള്ള പല വിഷമാവസ്ഥകളിൽ നിന്നും പ്രയാസം കൂടാതെ ഇവിടുത്തെ പുത്രന്മാർ നിവൃത്തിച്ചു പോന്നിരിയ്ക്കുന്നതു വിചാരിയ്ക്കൂ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/84&oldid=202585" എന്ന താളിൽനിന്ന് ശേഖരിച്ചത്