താൾ:ഭഗവദ്ദൂത്.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസാധകക്കുറിപ്പു്

 എന്റെ വന്ദ്യപിതാമഹൻ നടുവത്തു് അച്ഛൻ നമ്പൂതിരിയും അപ്ഫൻ മഹൻ നമ്പൂതിരിയും കൈരളീക്ഷേത്രത്തിലെ കെടാവിളക്കുകളാണു്. അവരുടെ കീർത്തിസ്തംഭമായ ഭഗവദ്ദൂതു് ഭാഷാനാടകം, ഭാഷാദേവിയുടെ മണിപ്പതക്കമായി എന്നെന്നും പ്രശോഭിക്കുമെന്നു സഹൃദയസമ്മിതി ലഭിച്ചിട്ടുള്ള സ്ഥിതിക്കു് ഈ ഗ്രന്ഥത്തെക്കുറിച്ചോ ഗ്രന്ഥകാരനെക്കുറിച്ചോ ഇവിടെ ഞാൻ എന്തെങ്കിലും പറവാൻ ഉദ്യമിക്കുന്നതു് അനുചിതവും അതിപ്രസംഗവുമായിരിക്കും. എന്നാൽ ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചു രണ്ടു വാക്കു പറയാതെ നിവൃത്തിയില്ല. ഇതിന്റെ ഏഴും എട്ടും പതിപ്പുകൾ അപ്ഫന്റെ നിർദ്ദേശമനുസരിച്ചു ഞാൻ തന്നെയാണു് അച്ചടിപ്പിച്ചതു്. പ്രസ്തുതഗ്രന്ഥത്തിന്റെ നവോദയം കണ്ടു കൺകുളിർപ്പിക്കാനുള്ള ഭാഗ്യം ലഭിക്കാതെ സാഹിത്യാരാമത്തിലെ ആ മനോഹരകുസുമം വിധിയാൽ അപഹൃതമായതു് എനിക്കു മാത്രമല്ല മലയാളഭാഷയ്ക്കും തീരാനഷ്ടമായിട്ടുണ്ടു്. അപ്ഫന്റെ വിയോഗത്താലും കടലാസ്സിന്നും മറ്റും വന്നുചേർന്നിട്ടുള്ള ദൗർലഭ്യത്താലും പ്രസിദ്ധീകരണം ക്ളേശ്ഭൂയിഷ്ഠമായ ഈ സന്ദർഭത്തിലും ഇതിന്റെ പുതിയ പതിപ്പു് അച്ചടിക്കാൻ പുറപ്പെട്ടതു വലിയ സാഹസമായിരിക്കാം. എങ്കിലും മേൽപ്പറഞ്ഞ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്താലും വിശിഷ്യ പുത്തേഴത്തു രാമൻ മേനോൻ, ദേശ
"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/7&oldid=202480" എന്ന താളിൽനിന്ന് ശേഖരിച്ചത്