താൾ:ഭഗവദ്ദൂത്.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ഭഗവദ്ദൂതു്


ണു്. അതിനു മതിയായിട്ടു് ഒരു ഭർത്താവില്ലാഞ്ഞിട്ടാണെങ്കിൽ സങ്കടമില്ല.

അഞ്ചാളെനിക്കു പതിമാരവരോ നിനച്ചാൽ പഞ്ചാസ്യവിക്രമമെഴുന്നവരാണു താനും അഞ്ചാതവർക്കു വിപിനത്തിലിതിൻ പ്രകാരം സഞ്ചാരമാണു രസമിയ്യിവളെന്തു ചെയ്യും? 6

അറിവുണ്ടെങ്കിലും ആപത്തിൽ വേണ്ടതുപോലെ തോന്നില്ല. എന്നാൽ പിന്നെ ബന്ധുക്കളാണു നേരെയാക്കേണ്ടതു്. അതു വിചാരിച്ചാലും ഇവിടേക്കുതന്നെയാണു ഭാരം.

ആപത്തിലും തങ്ങടെ വൈരിമാരെ പ്രാപിച്ചപേക്ഷിക്കുക കഷ്ടമല്ലേ? ചാപല്യമാണിത്തൊഴിലേതവർക്കും ഭൂപാലകന്മാർക്കധികം വിരുദ്ധം 7

തന്റെ രാജ്യവും മറ്റും തട്ടിപ്പറിച്ചു, എന്നല്ല നാട്ടിൽ നിന്നാട്ടിക്കളഞ്ഞു, പിന്നേയും കഴിയുന്നിടത്തോളം ഉപദ്രവിപ്പാൻ ഉത്സാഹിച്ചുംകൊണ്ടിരിക്കുന്നവരോടു് അപേക്ഷിക്കാമെന്നു തോന്നുന്നതാണു് അത്ഭുതം. പയ്യു കുത്താൻ വരുന്നേരം പയ്യെ പഞ്ചാക്ഷരങ്ങളെ അയ്യായിരം ജപിച്ചാലുമയ്യോ! സാദ്ധ്യമതാകുമോ? 8 ഇങ്ങിനെയാണെങ്കിലും ഭർത്താക്കന്മാരോടിതൊന്നും പറയാൻ പാടില്ല. എന്നാൽ പിന്നെ ഇവിടുത്തോടല്ലാതെകണ്ടാരോടു പറയേണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/64&oldid=202558" എന്ന താളിൽനിന്ന് ശേഖരിച്ചത്