താൾ:ഭഗവദ്ദൂത്.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൬൯

രം കൊണ്ടും തമ്മിൽ തീരില്ലെന്നാണു് എനിയ്ക്കു തോന്നിയതു്. കൃത- എന്തൊക്കെയാണവർ പറഞ്ഞതു്? സാത്യ- മുമ്പിൽത്തന്നെ പാഞ്ചാലി, ‘കാരുണ്യാബ്ധേ! രമാനായകാ! സകലജഗ- ന്മംഗളാധാരമൂർത്തേ! താരുണ്യ ശ്രീ തിളയ്ക്കും തിരുവടിയൊടിതൊ- ട്ടിന്നുണർത്തിച്ചിടുന്നു കൗരവ്യന്മാരിരിക്കും സഭയതിലെഴുന്ന- ള്ളീട്ടു കാര്യങ്ങളോതും നേരം നിർഭാഗ്യയാമിയ്യിവളെയുമകതാ- രിങ്കലൊന്നോർത്തിടേണം 3

ദുഷ്ടരാകുമവർ ചെയ്തതൊക്കെയും കഷ്ടമിന്നു തിരുവുൾക്കു തന്നിലും വിട്ടു പോയതു നിനച്ചിടുമ്പൊളെൻ കഷ്ടകാലമതിനില്ല സംശയം 4

കലപുലികൾ തുടങ്ങിബ്ഭീതിനൽകുന്നതായി- പ്പലപ്പല മൃഗജാലം വാണിടും വൻ വനത്തിൽ ഫലജലമശനഞ്ചെയ്തിങ്ങനെ സഞ്ചരിപ്പാൻ തലയിലെഴുതിയല്ലോ പത്മജൻ പത്മനാഭാ! 5

കൃത- പാഞ്ചാലിയുടെ വാക്കു കേമം തന്നെ. സാത്യ- കഴിഞ്ഞില്ല. മുഴുവൻ കേൾക്കു. 'പെണ്ണുങ്ങളെ രക്ഷിക്കുന്നതു ഭർത്താക്കന്മാരുടെ ഭാരമാ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/63&oldid=202555" എന്ന താളിൽനിന്ന് ശേഖരിച്ചത്