താൾ:ഭഗവദ്ദൂത്.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൬൧


പോരാടുന്നേരമേറെബ്ഭടജനമരണം പറ്റുമോർത്താലിതൊന്നും പോരാ ബന്ധുക്കളേയും നിരവധി കുലചെ- യ്യേണ്ടതായ് വന്നുകൂടും പാരാതേ വന്നു ചേരും ദുരിതവുമിതിനാൽ ജന്മജന്മാന്തരത്തിൽ തീരാതേയും കിടക്കും ശിവശിവ! വളരെ- ദ്ദുർഘടം പോർക്കണഞ്ഞാൽ 17

തങ്ങൾക്കുറ്റ ജനങ്ങളോടു സമരം ചെയ്യുന്നതായാൽ പരം ഭംഗിക്കോ കുറവുണ്ടതിന്നു പുറമേ ദുഷ്കീർത്തി വർദ്ധിച്ചിടും അങ്ങേക്കീ വിവരങ്ങളൊക്കെയറിവു- ണ്ടല്ലോ നമുക്കേറ്റവും മങ്ങീടുന്നു മനസ്സു സംഗരമതിൽ- ത്തുംഗപ്രഭാവപ്രഭോ 18

ദുഷ്ടരാണവരു പാർക്കിലെങ്കിലും കഷ്ടമീ സ്വജനനിഗ്രഹം പരം ഇഷ്ടമില്ലിതു നിനച്ചിടുമ്പൊളി- ന്നൊട്ടുമേ സുഖമിതിങ്കലില്ല മേ 19

യുദ്ധം കൊണ്ടുണ്ടാവുന്ന ദോഷം വിചാരിക്കുമ്പോൾ ഒന്നും വേണ്ട, വനവാസം തന്നെയാണു് സുഖം എന്നു കൂടി തോന്നുന്നുണ്ടു്. അതെല്ലാവർക്കും സമ്മതമാവില്ലല്ലോ. അതുകൊണ്ടു് ദുര്യോധനനോടു് ഒന്നുകൂടി ഗുണ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/55&oldid=202546" എന്ന താളിൽനിന്ന് ശേഖരിച്ചത്